HOME
DETAILS
MAL
'മേപ്പയൂരില്‍ നീന്തല്‍കുളം നിര്‍മിക്കണം'
backup
April 26 2017 | 22:04 PM
മേപ്പയ്യൂര്‍: ടൗണ്‍ പരിസരത്ത് എട്ടാം വാര്‍ഡില്‍ പഞ്ചായത്തിന്റെ കൈവശമുള്ള 24 സെന്റ് സ്ഥലത്ത് നീന്തല്‍ പരിശീലനത്തിനുള്ള കുളം നിര്‍മിക്കണമെന്ന് മേപ്പയ്യൂര്‍ ടൗണ്‍ എട്ടാം വാര്‍ഡ് ഗ്രാമസഭാ യോഗം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2017-18 വാര്‍ഷിക പദ്ധതി രൂപീകരണ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. യോഗത്തില്‍ വാര്‍ഡ് മെംബര്‍ ഷര്‍മിന കോമത്ത് അധ്യക്ഷയി. രണ്ടാം വാര്‍ഡ് മെംബര്‍ കെ. രതീഷ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.എം ബാബു, വികസന സമിതി അംഗങ്ങളായ കൂവല ശ്രീധരന്, ഇ.കെ മുഹമ്മദ് ബഷീര്‍, സി.പി അബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."