രണ്ട് കാട്ടാനകള്‍ ചെരിഞ്ഞു
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മുതുമലയിലും പന്തല്ലൂരിലുമായി രണ്ട് കാട്ടാനകള്‍ ചെരിഞ്ഞു.
നീലഗിരി ജില്ലയിലെ മുതുമല കടുവാസങ്കേതത്തില്‍പ്പെട്ട സീഗൂര്‍ വനമേഖലയിലും പന്തല്ലൂര്‍ താലൂക്കിലെ സിങ്കോണയിലുമാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജീവനക്കാര്‍ നല്‍കിയ വിവരമറിഞ്ഞ് മുതുമല കടുവാ സങ്കേതം ഡെപ്യൂട്ടി ഡയരക്ടര്‍ പുഷ്പാകരന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാരും സംഭവസ്ഥലത്തെത്തി പരിശോധനനടത്തി. വെറ്ററിനറി ഡോക്ടര്‍ അഴക് രാജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആന്തരീകാവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചു. പന്തല്ലൂര്‍ താലൂക്കിലെ സിങ്കോണയില്‍ കാട്ടാന ചെരിഞ്ഞ വിവരം വനം വകുപ്പിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഞ്ചര്‍ മനോഹരന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആനയുടെ മരണകാരണം സ്ഥിതീകരിക്കുകയുള്ളൂവെന്ന് റെയ്ഞ്ചര്‍ പറഞ്ഞു. ചെരിഞ്ഞ ആണ്‍ ആനക്ക് 15 വയസ് പ്രായമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."