കുറ്റപത്രം ഭാഗികം: പാലത്തായി കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്
കണ്ണൂര്‍: പാലത്തായി കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഭാഗികമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് നല്കിയ അപേക്ഷയില്‍കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതിനിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്നും മാറ്റമെന്നാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ വ്യക്തമായി ഐഡന്റിറ്റി പോലും മനസ്സിലാകാത്ത ഒരാളുമായി ഫോണിലൂടെ കൈമാറിയെന്നും ഇരയെയും സാക്ഷികളെയും തിരിച്ചറിയുന്ന തരത്തിലാണ് വിവരങ്ങള്‍ കൈമാറിയതെന്നും പരാതിയില്‍ പറയുന്നു.
ശ്രീജിത്തിനെ അന്വേഷണച്ചുമലയില്‍ നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് ഇമെയില്‍ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് കൂട്ടമായി ഈ ആവശ്യവുമായി നിവേദനം എത്തുന്നത്.
കേസില്‍ പ്രതിയും അധ്യാപകനും ബി.ജെ.പി നേതാവുമായപത്മരാജന് ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പോക്സോ വകുപ്പുകള്‍ ചുമത്താത്തതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."