HOME
DETAILS

വിഷുവിനെ വരവേല്‍ക്കാന്‍ വിപണിയൊരുങ്ങി

  
backup
April 12 2019 | 06:04 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d-3

വടക്കാഞ്ചേരി: കാര്‍ഷിക കേരളത്തിന്റെ നിറ സമൃദ്ധിയുടെ നാളുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ്. കണിവെള്ളരിയുടെ നിറസമൃദ്ധിയിലാണ് വ്യാപാര സ്ഥാപനങ്ങള്‍ കണികൊന്നകള്‍ വളരെ നേരത്തെ പൂത്തുലഞ്ഞതിനാല്‍ ഇത്തവണ കൃത്രിമ പൂക്കളെ ആശ്രയിക്കേണ്ടി വരും കുറെയെങ്കിലും ജനങ്ങള്‍ക്ക്. കണിവെള്ളരിയ്ക്ക് കിലോയ്ക്ക് 25 രൂപ മുതല്‍ 30 രൂപ വരെയാണ് വില. കടുത്ത ക്ഷാമം വരും ദിവസങ്ങളില്‍ വില വര്‍ധിപ്പിക്കുമോ എന്ന ആശങ്കയുമുയര്‍ത്തുന്നു.
പടക്ക വിപണിയും സജീവമായി കഴിഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ പടക്ക വിഭവങ്ങള്‍ക്കും ഇത്തവണ വില വര്‍ധിച്ചിട്ടുണ്ട്. കമ്പി തിരി, മത്താപ്പ്, ലാത്തിരി ,പൂത്തിരി , വാണം, എന്നിവയോടൊപ്പം മേശപൂവും, തലചക്രം എന്നിവയും വിലയില്‍ വമ്പ് കാട്ടുന്നു .
തമിഴ്‌നാട്ടിലെ ശിവകാശിയില്‍നിന്ന് തന്നെയാണ് ഇത്തവണയും വലിയ തോതില്‍ പടക്കങ്ങള്‍ കേരള വിപണിയിലേക്ക് എത്തുന്നത് . സംസ്ഥാനത്ത് നിലനില്‍ക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ തൊഴിലാളികളെ പടക്ക ഉല്‍പ്പാദനത്തില്‍നിന്ന് പിന്തിരിപ്പിയ്ക്കുകയാണ്. ചൈനീസ് നിര്‍മിത പടക്ക സാമഗ്രികളും വിപണിയില്‍ ഇടം നേടി കഴിഞ്ഞു. ജി.എസ്.ടിയും മറ്റ് നിബന്ധനകളും മറികടന്നാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കേരള വിപണിയിലെത്തുന്നത്.
കടുത്ത ചൂടായതിനാല്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ലൈസന്‍സില്ലാതെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  21 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  31 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  39 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago