HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി
backup
July 23 2020 | 02:07 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
അന്വേഷണം എന്‍.ഐ.എ നടത്തുകയാണെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നു കോടതി വ്യക്തമാക്കി.
കേസ് എന്‍.ഐ.എ അന്വേഷിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്‍.ഐ.എ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നു പറയേണ്ടതില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."