HOME
DETAILS

എന്‍ജിനിയറുടെ ശമ്പളത്തില്‍ നിന്നു പണം തിരിച്ചുപിടിക്കാന്‍ തീരുമാനം

  
backup
April 26 2017 | 23:04 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


തലശ്ശേരി: നഗരസഭയിലെ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് നഗരസഭാ എന്‍ജിനിയര്‍ പണം നല്‍കാതെ കളിപ്പിച്ച സംഭവത്തില്‍ എന്‍ജിനിയറുടെ ശമ്പളത്തില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തു.
 നഗരസഭയിലെ തെരുവിളക്കുകള്‍ സ്ഥാപി
ക്കുന്ന പ്രവൃത്തിയുടെ കരാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുസ്തഫയെന്ന കരാറുകാരനാണ് ടെന്‍ഡര്‍ വഴി നഗരസഭ നല്‍കിയിരുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് കരാറുകാരന് ബില്ല് നല്‍കാന്‍ ഒപ്പിട്ട് കൊടുക്കാതെ അസി.എന്‍ജിനിയര്‍ കരാറുകാരനെ വട്ടം കറക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കരാറുകാരന്റെ 24,000 രൂപയുടെ ബില്‍തുക നഷ്ടപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക നഗരസഭ കരാറുകാരന് നല്‍കാനാവാത്ത അവസ്ഥയുണ്ടായി. തുടര്‍ന്നാണ് ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ പ്രവൃത്തി നടത്തിയ കരാറുകാരന് പണം നല്‍കാന്‍ മാര്‍ഗം തേടണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനിയറുടെ ശമ്പളത്തില്‍ നിന്ന് തിരിച്ച് പിടിച്ച് നല്‍കണമെന്ന് കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിക്കുകയും ചെയ്തു. എന്‍ജിനിയരോട് നേരത്തെ നോട്ടിസ് മുഖേന ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട കാര്യം നഗരസഭാ സെക്രട്ടറി കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. നോട്ടിസിന് മറുപടി ലഭിച്ചിരുന്നില്ല. തലശ്ശേരി മൊത്ത മത്സ്യമാര്‍ക്കറ്റിന്റെ കെട്ടിടം തകര്‍ന്ന് വീഴാറായ നിലയിലാണെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പി.പി
സാജിത ആവശ്യപ്പെട്ടു. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കിട്ടാത്തതു സംബന്ധിച്ച പരാതിയില്‍ അദാലത്ത് വച്ച് പെന്‍ഷന്‍ ലഭിക്കാത്തവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. തലശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്തെ ഓട്ടോ സ്റ്റാന്റില്‍ ഓട്ടോകള്‍ നിര്‍ത്തിയിടാതെ ഭൂരിഭാഗം ഓട്ടോകളും ഷോപ്പിങ് കോംപ്ലക്‌സിനു മുന്നിലും മറ്റും നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുകയാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കാലാവസ്ഥ അനുയോജ്യമല്ലാത്ത അവസ്ഥയില്‍ മൃഗ സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് പദ്ധതികള്‍ പലതും ലക്ഷ്യം കണ്ടില്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും അഭിപ്രായമുയര്‍ന്നു.
പ്രവര്‍ത്തിയില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കരാറുകാരെ പൊതുമരാമത്ത് വകുപ്പ് പീഡിപ്പിക്കുകയാണെന്നും ഇതുമൂലം പല പ്രവൃത്തികളും മുടങ്ങിക്കിടക്കുകയാണെന്നും പരാതിയുയര്‍ന്നു. കെ വിനയരാജ്, വിജയന്‍, സുരേഷ്ബാബു, എം.പി അരവിന്ദാക്ഷന്‍, ഇ.കെ ഗോപിനാഥ്, സ്മിത, അഡ്വ.വി രത്‌നാകരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനായി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago