HOME
DETAILS
MAL
ഐ.എന്‍.എല്ലില്‍ ചേര്‍ന്നു
backup
April 26 2017 | 23:04 PM
പാനൂര്‍: കുന്നോത്തുപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ സെക്രട്ടറി മൊയ്തു പത്തായത്തില് പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലം, പഞ്ചായത്ത് ലീഗ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രാജിയെന്നു അദ്ദേഹം വിശദീകരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടനാ തെരഞ്ഞെടുപ്പില്‍ മൊയ്തുവിന് സ്ഥാനം ലഭിച്ചിരുന്നില്ലെന്നു പരാതിയുണ്ടായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി കെ.പി യൂസഫ്, ഐ.എന്‍.എല്‍ യൂത്ത് വിങ് ജില്ലാസെക്രട്ടറി നവാസ് കൂരാറ, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഇ മഹമൂദ്, സെക്രട്ടറി റൗഊഫ് പാനൂര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."