സഭാംഗങ്ങളില്‍ 47 പേര്‍ക്കും പ്രായം 65ന് മുകളില്‍ ഒരുക്കം നടത്തിയെങ്കിലും വേണ്ടെന്നു വച്ച് സഭയുടെ ഒറ്റദിവസ സമ്മേളനം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നേരത്തെ 27ന് നിയമസഭ ചേരാന്‍ തീരുമാനിച്ചതോടെ ശാരീരികാകലം ഉറപ്പാക്കാന്‍ 35 കസേരകള്‍ അധികം ഇടുന്നതടക്കമുള്ള നടപടികള്‍ നിയമസഭാ സെക്രട്ടേറിയറ്റ് കൈക്കൊണ്ടിരുന്നു. എന്നാല്‍ കൊവിഡ് തിരുവനന്തപുരത്തുള്‍പ്പെടെ നിയന്ത്രണം വിട്ട് പടരുമ്പോള്‍ സമ്മേളനം ചേരുന്നതിലെ പ്രശ്‌നസാധ്യതയാണ് സര്‍ക്കാരില്‍ വീണ്ടുവിചാരമുണ്ടാക്കിയത്.
പുറത്തു നിന്ന് വായു കടക്കാന്‍ സൗകര്യമില്ലാത്തതാണ് സഭാതലം. എ.സിക്ക് പകരം ഫാനായാലും പ്രശ്‌നമാവും. 140 അംഗങ്ങള്‍ ഒരുമിച്ചിരുന്നാല്‍ സമ്പര്‍ക്ക വ്യാപനമെന്ന ഭീഷണിയിലേക്ക് നയിക്കും. നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡിന് പുറമേ സമ്മേളനം ചേരുമ്പോള്‍ പുറത്തു നിന്ന് കൂടുതല്‍ പൊലിസിനെ വിന്യസിക്കണം. ഇതും ഇന്നത്തെ സാഹചര്യത്തില്‍ വെല്ലുവിളിയാണ്. കൂടാതെ സഭയിലെ 140 അംഗങ്ങളില്‍ 47 പേര്‍ 65 വയസിന് മുകളിലുള്ളവരാണ്. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയേണ്ടവര്‍. 96 വയസുള്ള വി.എസ് അച്യുതാനന്ദനും 90 തികഞ്ഞ ഒ.രാജഗോപാലുമാണ് ഏറ്റവും മുതിര്‍ന്ന അംഗങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ 70 വയസ് പിന്നിട്ടവരാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അംഗങ്ങളില്‍ കൊവിഡ് തീവ്രബാധിത മേഖലകളില്‍ നിന്ന് വരുന്നവരുമുണ്ട്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമാണ് ഇവരെല്ലാം. അതിനാല്‍ സമ്മേളനം സസ്പന്‍ഡ് ചെയ്യുന്നതാണ് ഉചിതമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."