ഇംഗ്ലണ്ടില്‍ ലിവര്‍പൂള്‍ രാജാക്കന്മാര്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കിരീടം ഉയര്‍ത്തി. നേരത്തെ ചെമ്പട കിരീടം ഉറപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കിരീടം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെല്‍സിയെ 5-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു ലിവര്‍പൂള്‍ കിരീടംസ്വന്തമാക്കിയത്. ആന്‍ഫീല്‍ഡിലെ അവസാന മത്സരത്തില്‍ മാസ്മരിക പ്രകടനമാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. എട്ടുഗോളുകളാണ് മത്സരത്തില്‍ പിറന്നത്. 23ാം മിനുട്ടില്‍ നബി കീറ്റയായിരുന്നു ലിവര്‍പൂളിന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. അര്‍ണോള്‍ഡ് (38), വ്യാന്ഡുലം (43), ഫിര്‍മീഞ്ഞോ (55), ചേംബര്ലിന് (84) എന്നിവരും ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടി. അടിക്ക് തിരിച്ചടി എന്ന നിലയില്‍ ചെല്‍സി ഗോള്‍ മടക്കിയെങ്കിലും ലിവര്‍പൂളിനെ പിടിച്ച് കെട്ടാന്‍ ലാംപാര്‍ഡിനും സംഘത്തിനും കഴിഞ്ഞില്ല. ഒലിവര്‍ ജിറൂദ് (48), ടോമി അബ്രഹാം (61), ക്രിസ്റ്റ്യന്‍ പുള്സിച്ച് (73) എന്നിവരാണ് ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്. ലിവര്‍പൂളിനോട് തോറ്റതോടെ ചെല്‍സിയുടെ ചാംപ്യന്സ്ലീഗ് മോഹങ്ങള്‍ തുലാസിലായി. മൂന്നാം സ്ഥാനത്ത് നില്ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, നാലാം സ്ഥാനത്ത് നില്ക്കുന്ന ചെല്‍സി, അഞ്ചാം സ്ഥാനത്ത് നില്ക്കുന്ന ലെസ്റ്റര്‍ എന്നീ നാലു ടീമുകള്‍ ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ജീവന്മരണ പോരാട്ടം നടത്തേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."