എല്‍.ഡി.എഫ് പ്രവേശനം: മാണിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് മന്ത്രി സുധാകരന്
കോട്ടയം: കെ.എം മാണിയെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്.
കോട്ടയം ചാന്നാനിക്കാട് മഹാത്മജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫില്‍ നിന്ന് വിട്ട് സ്വതന്ത്ര ബ്ലോക്കായി പ്രവര്‍ത്തിച്ച സമയത്താണ് അനൗപചാരിക ചര്‍ച്ചകള്‍ നടന്നത്.
എന്നാല്‍, അനുകൂലമായോ പ്രതികൂലമായോ അദ്ദേഹം പ്രതികരിച്ചില്ല. കെ.എം മാണിയെന്ന രാഷ്ട്രീയ നേതാവിന് ഏറ്റവും കൂടുതല്‍ ആദരവ് നല്‍കിയത് ഇടതുപക്ഷമാണ്. രാഷ്ട്രീയമായി വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചിട്ടില്ല.
അദ്ദേഹത്തോടൊപ്പം നിന്നവരാണ് വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുള്ളത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."