വിദ്യാര്‍ഥികളുടെ സ്ക്രൈബ് ബാങ്ക് തുടങ്ങി
കിഴിശ്ശേരി : പരീക്ഷകളില്‍ കാലിടറി വീഴാതിരിക്കാന്‍ സ്ക്രൈബ് ബാങ്ക് ഒരുക്കി വിദ്യാര്‍ഥികള്‍. അന്ധവിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പരീക്ഷയെഴുതി നല്കാന് ആളെക്കിട്ടാതെ വരികയെന്നുള്ളത്. ഇതുപരിഹരിക്കാനാണ് കൊണ്ടോട്ടി ഗവ.കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്ക്രൈബ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. കോളജുകളിലെ സന്നദ്ധരായ വിദ്യാര്‍ഥികളെ ചേര്‍ത്താണ് സ്ക്രൈബ് ബാങ്ക് രൂപീകരിച്ചിരിക്കുന്നത്. കാഴ്ച പരിമിതര്‍ക്കു വേണ്ടി വോഴ്സ് ബാങ്കും ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ എന്‍.എസ്.എസ് കോര്‍ഡിനേറ്ററും കോളജ് അധ്യാപികയുമായ പ്രൊഫ.സമീറയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ അന്ധവിദ്യാര്‍ഥികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നത്.
വോയിസ് ബാങ്ക് പ്രകാശനവും സ്ക്രൈബ് ബാങ്ക് പ്രഖ്യാപനവും കൊണ്ടോട്ടി മണ്ഡലം എം.എല്‍.എ ടി.വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എ.കെ അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷനായി.
കേരള ബ്ലൈന്‍ഡ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എം. സുധീരന് മുഖ്യ പ്രഭാഷണം നടത്തി. കെ. മുഹമ്മദുണ്ണി ഹാജി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരീഫ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."