ചെര്‍ക്കളത്തിനു നാളെ ദുബൈയില്‍ സ്‌നേഹാദരം
കാസര്‍കോട്: പൊതു പ്രവര്‍ത്തന രംഗത്ത് 60 വര്‍ഷം പിന്നിടുന്ന മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ലക്ക് പ്രവാസ ലോകത്തിന്റെ സ്‌നേഹാദരം. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന സ്‌നേഹാദരം നാളെ ഉച്ചയ്ക്ക് രണ്ടിനു ദുബൈ ക്രീക്കിലെ പേള്‍ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ചടങ്ങില്‍ യു.എ.ഇയിലെ മത രാഷ്ട്രീയ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ, കെ.എം.സി.സി കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.
ഇതു സംബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ട് കടവ്, ഇ.ബി അഹമ്മദ് ചെടേക്കാല്‍, ഐ.പി.എം പൈക്ക, അസീസ് കമാലിയ, എ.കെ കരീം മൊഗര്‍, സത്താര്‍ ആലമ്പാടി, സിദ്ധീഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, റഹീം നെക്കര, ഫൈസല്‍ പട്ടേല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."