HOME
DETAILS

സാറഡുക്ക ചെക്ക് പോസ്റ്റ് കര്‍ണാടക പുനഃസ്ഥാപിച്ചു

  
backup
April 27, 2017 | 12:19 AM

%e0%b4%b8%e0%b4%be%e0%b4%b1%e0%b4%a1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95-%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


ബദിയടുക്ക: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നു നീക്കം ചെയ്ത പൊലിസ് ചെക്ക് പോസ്റ്റ് കര്‍ണാടക പുനഃസ്ഥാപിക്കുന്നു. സാറഡുക്ക ചെക്ക് പോസ്റ്റ് പുനഃസ്ഥാപിക്കുവാനും നേരത്തെ ഉണ്ടായിരുന്ന രീതിയില്‍ പൊലിസിന്റെ സേവനം ലഭ്യമാക്കാനും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. സാറഡുക്ക ചെക്ക് പോസ്റ്റ് നീക്കം ചെയ്തതിനെ തുടര്‍ന്ന് ഇതുവഴി കള്ളക്കടത്ത് നിര്‍ബാധം നടക്കുന്നതായി 'സുപ്രഭാതം' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 30 വര്‍ഷം മുന്‍പാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനധികൃത കടത്തുതടയുന്നതിനു വേണ്ടി കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി പ്രദേശമായ സാറഡുക്കില്‍ പൊലിസ് ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തിയത്.
ഇവിടെ ഷിഫ്റ്റ് പ്രകാരം പൊലിസിന്റെ സേവനം ഉണ്ടായിരുന്നു. ചെക്ക് പോസ്റ്റ് തുറന്നതിനെ തുടര്‍ന്ന് അനധികൃത കടത്ത് നിലച്ചിരുന്നു. എന്നാല്‍ ചെക്ക് പോസ്റ്റ് മാറ്റിയതോടെ മദ്യ മാഫിയകളുടെയും അനധികൃത കടത്ത് സംഘത്തിന്റെയും താവളമായി മാറുകയായിരുന്നു സാറഡുക്ക പൊലിസ് ചെക്ക് പോസ്റ്റ്. ഈ പ്രദേശത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കര്‍ണാടകയിലെ വിട്‌ള പൊലിസ് സ്റ്റേഷനില്‍ നിന്നോ കേരളത്തിലെ ബദിയഡുക്ക പൊലിസ് സ്റ്റേഷനില്‍ നിന്നോ വേണമായിരുന്നു പൊലിസ് എത്താന്‍. ചെക്ക് പോസ്റ്റ് പുനഃസ്ഥാപിക്കുന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാവും. കേരള അതിര്‍ത്തിയിലെ അഡ്ക്കസ്ഥല, പെര്‍ള തുടങ്ങിയ സ്ഥലങ്ങളിലേക്കും കര്‍ണാടകയിലെ തോറണക്കട്ട, അഡ്യനഡുക്ക, പുണച്ച, കൊല്ലമ്പതവ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സ്ത്രീകളും വിദ്യാര്‍ഥിനികളുമടക്കം നൂറു കണക്കിന് യാത്രക്കാരാണ് ഈ പ്രദേശം വഴി പോകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളെ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago