നിയമങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതിയില്ല
പാലക്കാട്:നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ കെട്ടിട നിര്‍മാണം തുടങ്ങിയാല്‍ അനുമതി ലഭിക്കാതെ ബുദ്ധിമുട്ടിലാവുമെന്നും ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ക്ക്്് കെട്ടിടനമ്പര്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കെട്ടിടനിര്‍മാണ അനുമതി അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നഗര-ഗ്രാമ ആസൂത്രണ വിഭാഗം സംഘടിപ്പിച്ച അദാലത്തില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ ഓഫീസര്‍ വി.എ ഗോപി. അറിയിച്ചു.ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അപേക്ഷ നല്‍കി യഥാസമയം തീരുമാനം ലഭിക്കാത്ത അപേക്ഷകര്‍ക്കായാണ് അദാലത്ത് സംഘടിപ്പിച്ചത്. ഗാര്‍ഹിക, വാണിജ്യ, വ്യവസായിക ആവശ്യങ്ങള്‍ക്കായുള്ള കെട്ടിട നിര്‍മ്മാണ അനുമതി അപേക്ഷകളും അദാലത്തിനെത്തി.
കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടത്തിയ അദാലത്തില്‍ 48 അപേക്ഷകളാണ് ലഭിച്ചത്്. കൂടുതല്‍ അപേക്ഷകളും പാലക്കാട് നഗരസഭയില്‍ നിന്നാണ്. നഗരസഭയില്‍ നിന്ന്് ലഭിച്ച 10 അപേക്ഷകളില്‍ കൂടുതലും നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം പാലിക്കാത്തതുമായി ബന്ധപ്പെട്ടതാണ്. കൂടാതെ വ്യക്തമായ രേഖകള്‍ ഇല്ലാത്തവ, ഡാറ്റാ ബാങ്കില്‍ നിലമായി രേഖപ്പടുത്തിയവ, സമര്‍പ്പിച്ച പ്ലാനിനേക്കാള്‍ കണക്കില്‍ വ്യത്യസ്്തമായി നിര്‍മിച്ച കെട്ടിടങ്ങള്‍, റോഡില്‍നിന്നും മൂന്നു മീറ്റര്‍ പരിധി അകലം പാലിക്കാത്തവ, താമസത്തിനായി മാത്രമുള്ള മേഖലകളില്‍ ആശുപത്രി പോലുള്ള സ്ഥാപനങ്ങള്‍ നിര്‍മിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പുന:പരിശോധിക്കാന്‍ നഗരസഭയ്ക്ക് റിപ്പോര്‍ട്ട്്് നല്‍കി.
കിഴക്കഞ്ചേരി, നെല്ലായ, വടക്കഞ്ചേരി, കരിമ്പുഴ തുടങ്ങി 26 പഞ്ചായത്തുകളില്‍ നിന്നും 37 അപേക്ഷകളാണ് ലഭിച്ചത്. ചെര്‍പ്പുളശ്ശേരി നരഗസഭയില്‍ നിന്നും ഒരു അപേക്ഷയും ലഭിച്ചു.
നിലവിലെ എല്ലാ നിയമങ്ങള്‍ക്കും വിധേയമായ അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിച്ചത്്. നേരത്തെ ലഭിച്ച അപേക്ഷകള്‍ നഗര-ഗ്രാമ ആസൂത്രണ കാര്യാലയത്തില്‍ നിന്നും അതത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതനുസരിച്ച്്് ഓരോ അപേക്ഷകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിശദീകരണവുമായാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തത്്.
ജില്ലാ ടൗണ്‍ പ്ലാനര്‍ വി.എ ഗോപിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തിലെ ജൂനിയര്‍ സൂപ്രണ്ട്്് കെ.മുകുന്ദന്‍, അസി.ടൗണ്‍ പ്ലാനര്‍മാരായ കെ.എന്‍ മീരാഭായി, കെ.സനീഷ്, ഗ്രാമ പഞ്ചായത്ത് - നഗരസഭ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."