ജില്ലയിലെ കാലവര്‍ഷക്കെടുതി പ്രദേശങ്ങള്‍ മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിക്കും
പാലക്കാട് : ജില്ലയിലെ കാലവര്‍ഷക്കെടുതി നേരിട്ട പ്രദേശങ്ങള്‍ ജൂലൈ 15-ന് നിയമ-സാംസ്‌ക്കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിക്കും. മണ്ണാര്‍ക്കാട് താലൂക്കില്‍ രാവിലെ 10-ന് ഉരുള്‍പൊട്ടല്‍ നേരിട്ട പാലക്കയം വില്ലേജ്-പായപ്പുല്ല്-ഇഞ്ചിക്കുന്ന് പ്രദേശങ്ങള്‍, 10.30-ന് മുണ്ടൂര്‍ വില്ലേജ്-കാഞ്ഞിക്കുളത്ത്് പാലക്കയം മുണ്ടനാട് പുഴയില്‍ ഒഴുക്കില്‍പെട്ട് മരിച്ച ശശികുമാറിന്റെ വീട് സന്ദര്‍ശിക്കും. പാലക്കാട് താലൂക്കില്‍ രാവിലെ 11.30-ന് കല്‍്പ്പാത്തി പുഴയില്‍ വെളളപ്പൊക്കം മൂലം മാറ്റി താമസിപ്പിച്ച 49 പേരുള്‍പ്പെട്ട അകത്തേത്തറ വില്ലേജ്-ആണ്ടിമഠം വിശ്വനാഥന്‍ കോളനി ദുരിതാശ്വാസ കാംപ് സന്ദര്‍ശനം. 12-ന് പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജ് -സൂര്യനഗറില്‍ കോരയാര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു മരിച്ച സന്തോഷ് കുമാറിന്റെ വീട് സന്ദര്‍ശിക്കും. ആലത്തൂര്‍ ബ്ലോക്കില്‍ വൈകീട്ട് മൂന്നിന് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുംബങ്ങള്‍ ഒറ്റപ്പെട്ട പോയ മംഗലം ഡാം വില്ലേജ്-തളികക്കല്ല് ആദിവാസി കോളനി, 3.30-ന് ഉുള്‍പൊട്ടലിനെ തുടര്‍ന്ന കൃഷിനാശം സംഭവിച്ച കിഴക്കഞ്ചേരി-രണ്ട് വില്ലേജ് -കടപ്പാറ, ഓടന്തോട്,മണ്ണണ്ണക്കയം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."