ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് മരിച്ച വിദ്യാര്‍ഥിക്ക് കൊവിഡ്
തളിപ്പറമ്പ്: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിളയാങ്കോട് വാവാട്ടുതടത്തില്‍ അമല്‍ ജോ അജി(19) ആണ് ഇന്നലെ രാവിലെ മരിച്ചത്. ബൈക്കപകടത്തില്‍ പരുക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 19ന് ബൈക്കിന്റെ പിറകിലിരുന്ന് യാത്രചെയ്യവേ ദേശീയപാതയിലെ എടാട്ട് വച്ച് തെറിച്ചു വീണാണ് പരുക്കേറ്റത്.
പോസ്റ്റ്മോര്‍ട്ടത്തിനു മുന്‍പ് നടത്തിയ സ്രവ പരിശോധനയിലാണ് അമല്‍ ജോ അജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആലപ്പുഴ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം കൂടി വന്നതിന് ശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്തുകയുള്ളൂവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ നഴ്സിങ് അസിസ്റ്റന്റ് കരിക്കോട്ടക്കരി സ്വദേശി അജി ലൂക്കോസിന്റെ മകനാണ്. പരിയാരം കെ.കെ.എന്‍ പരിയാരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക മോളിയാണ് മാതാവ്. സഹോദരങ്ങള്‍: അനുഗ്രഹ മേരി, എയ്ഞ്ചല്‍ മേരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."