HOME
DETAILS
MAL
ഒടുവില്‍ ജയിലില്‍
backup
July 25 2020 | 02:07 AM
സ്വപ്നയും സരിത്തും സന്ദീപും കാക്കനാട് ജയിലില്‍
കസ്റ്റഡിയില്‍ മാനസിക പീഡനമെന്ന് സ്വപ്ന
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി പി.എസ് സരിത്തും രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും കാക്കനാട് ജയിലില്‍. ഇന്നലെ മൂന്നു പേരെയും എന്‍.ഐ.എ കോടതി അടുത്തമാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് മൂന്നു പേരെയും കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു. അതിനിടെ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ തനിക്ക് മാനസിക സമ്മര്‍ദം നേരിടുന്നതായി സ്വപ്ന സുരേഷ് എന്‍.ഐ.എ കോടതിയെ അറിയിച്ചു. കസ്റ്റംസിന് താന്‍ മൊഴി നല്‍കിയത് കടുത്ത സമ്മര്‍ദം മൂലമാണെന്നും സ്വപ്ന കോടതിയെ അറിയിച്ചു. തനിക്ക് മക്കളെ കാണാന്‍ അവസരം നല്‍കണമെന്നും സരിത കോടതിയോട് അഭ്യര്‍ഥിച്ചു. സ്വപ്ന സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. അതിനിടെ ഇരുവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് 27ന് അപേക്ഷ നല്‍കും. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ അപേക്ഷയും 27ന് കോടതി പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."