HOME
DETAILS

എന്‍.ഐ.എക്ക് വേണ്ടത് എഡിറ്റ് ചെയ്യാത്ത കോപ്പി: സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കും

  
backup
July 25 2020 | 05:07 AM

n-i-a-c-c-tv-document-issue-2020

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍.ഐ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി ഹൗസ് കീപ്പിങിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി ഹണിക്ക് നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫിസ്, ഓഫിസ് സ്ഥിതിചെയ്യുന്ന സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ളോക്ക്, കന്റേണ്‍മെന്റ് ഗേറ്റ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫിസുകളില്‍ പതിവായി എത്താറുണ്ടായിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇതു ഉറപ്പിക്കാന്‍ എന്‍.ഐ.എ ദൃശ്യം പരിശോധിക്കാന്‍ തീരുമാനിച്ചത്. എഡിറ്റ് ചെയ്യാത്ത കോപ്പിയാണ് ആവശ്യപ്പെട്ടത്.
നേരത്തെ കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സി.സി.ടി.വി വര്‍ക്ക് ചെയ്യുന്നില്ലെന്നും ഇടി മിന്നലില്‍ നശിച്ചു പോയി എന്നുമായിരുന്നു പൊതുഭരണ വകുപ്പ് മറുപടി നല്‍കിയത്. സി.സി.ടി.വി കാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നുള്ള സാങ്കേതിക വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
സരിതും സ്വപ്നയും സന്ദീപ് നായരും അറസ്റ്റിലായപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിയില്‍ നിന്നു എന്‍.ഐ.എ വിവരങ്ങള്‍ തേടിയിരുന്നു. അതിനു പിന്നാലെയാണ് ദൃശ്യങ്ങള്‍ തേടി എന്‍.ഐ.എ സെക്രട്ടേറിയറ്റിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഐഫോൺ 17 പ്രീ ഓർഡർ ഇന്ന് ആരംഭിച്ചു; 3,500 ദിർഹം വരെ ലാഭിക്കാവുന്ന ഓഫറുകൾ പ്രഖ്യാപിച്ച് റീട്ടെയിലർമാർ

uae
  •  4 days ago
No Image

ക്രിക്കറ്റിൽ എന്നെ വളരെയധികം പ്രചോദിപ്പിച്ചത് ആ താരമാണ്: ഗിൽ

Cricket
  •  4 days ago
No Image

കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ പുക ഉയർന്നു; ഭയന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്

Kerala
  •  4 days ago
No Image

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ 2500 ടൺ മാനുഷിക സഹായവുമായി യുഎഇ

uae
  •  4 days ago
No Image

ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു: ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന

Kerala
  •  4 days ago
No Image

കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍

Kerala
  •  4 days ago
No Image

ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത

Kerala
  •  4 days ago
No Image

രജിസ്ട്രാറുടെ 'കടുത്ത' നടപടി; നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്തയില്ല

Kerala
  •  4 days ago
No Image

സൈക്കിളില്‍ നിന്നു വീണ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണവുമായി; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Kerala
  •  4 days ago
No Image

ഹജ്ജ് 2026; ഏറ്റവും കുറവ് വിമാന സർവിസുകൾ കരിപ്പൂർ അടക്കം നാല് വിമാനത്താവളങ്ങളിൽ

Kerala
  •  4 days ago