HOME
DETAILS

നിലമ്പൂര്‍ മൂത്തേടത്ത് രാത്രി വാഹനത്തിനുള്ളില്‍ കിടന്നുറങ്ങിയ മധ്യവയസ്‌കനെ ആന ചവിട്ടി കൊന്നു

  
backup
July 14, 2018 | 12:42 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0

കരുളായി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന മധ്യ വയസ്‌കനെ ചവിട്ടി കൊന്നു.മൂത്തേടം വട്ടപ്പാടത്താണ് സംഭവം.

ഏനാന്തി കരുവാംകുഴി സ്വദേശി പുത്തന്‍പുരക്കല്‍ തോമസിന്റെ മകന്‍ മത്തായി(55)യെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ ആന ആക്രമിച്ചു കൊലപ്പെടുത്തിയത്.

കരുളായി വനത്തില്‍നിന്നു നാരങ്ങാപ്പൊട്ടി വഴി വട്ടപ്പാടം കോളനി ഭാഗത്തെത്തിയ ആന ഭീതി പരത്തിയ ശേഷം കോളനിയോട് ചേര്‍ന്നുള്ള പൂന്തുരുത്തി അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശിക്കുകയും ചിന്നം വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വട്ടപ്പാടം കോളനിയിലുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ശരീരമാസകലം പരുക്കുകളോടെ മത്തായിയുടെ മൃതദേഹം കണ്ടത്.

അബ്ദുറഹിമാന്റെ പഴയവീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു മത്തായി. കഴിഞ്ഞ ദിവസം ഏറെ വൈകി ഇവിടെയെത്തിയ മത്തായി തന്റെ ജീപ്പിനുള്ളില്‍ തന്നെ കിടക്കുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും പൂക്കോട്ടുംപാടം പൊലിസും സ്ഥലത്തെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

കരുളായി വനത്തിലെ ശങ്കരകോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കാവല്‍ക്കാരനാണ് മത്തായി. മാതാവ്: ശോശമ, സഹോദരങ്ങള്‍: സണ്ണി, ജോയി, കുഞ്ഞുമോള്‍, ലില്ലി, ലിസി, മിനി. സംസ്‌ക്കാരം പുല്ലഞ്ചേരി മര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  4 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  4 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  4 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  4 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  4 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  4 days ago