HOME
DETAILS

പിരിച്ചുവിടപ്പെട്ട ഗവ. പ്ലീഡര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണവും

  
backup
April 12, 2019 | 9:40 PM

%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%97%e0%b4%b5-%e0%b4%aa

 


കോഴിക്കോട്: കിന്‍ഫ്ര ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് എതിര്‍കക്ഷികളുമായി ഒത്തുകളിച്ച് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ പിരിച്ചുവിട്ട ഗവ. പ്ലീഡര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണവും. മുഖ്യമന്ത്രിയുടെ ഓഫിസ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഗവ. പ്ലീഡര്‍ എ.കെ സുകുമാരനെ പിരിച്ചുവിടാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. തുടര്‍ന്ന് നിയമ സെക്രട്ടറി പിരിച്ചുവിട്ട് ഉത്തരവിടുകയായിരുന്നു. ഭൂമിയേറ്റെടുക്കല്‍ കേസുകളില്‍ എതിര്‍കക്ഷികളുമായി ഒത്തുകളിച്ചതിലൂടെ 75 കോടിയോളം രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. രാമനാട്ടുകരക്ക് സമീപം കിന്‍ഫ്ര പാര്‍ക്കിനു വേണ്ടി ഭൂമി ഏറ്റെടുത്ത സംഭവത്തിലാണ് നടപടി. കിന്‍ഫ്രക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് ഏറ്റവും ഉയര്‍ന്ന വില ലഭിക്കാന്‍ ഭൂവുടമകള്‍ക്ക് കൂട്ടു നിന്നുവെന്നാണ് ഇദ്ദേഹത്തിനെതിരേയുള്ള പരാതി.


ഏറ്റെടുത്ത ഭൂമിക്ക് ഉയര്‍ന്ന വില നല്‍കണമെന്ന കോടതി വിധിക്കെതിരേ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും എ.ജിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. 80 ഏക്കറാണ് കിന്‍ഫ്ര പാര്‍ക്കിനു വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 95 കേസുകളാണ് കോഴിക്കോട് സബ്‌കോടതിയില്‍ എത്തിയത്. ഗവ. പ്ലീഡറുടെ ഭാര്യ റീന സുകുമാരനായിരുന്നു മിക്ക കേസുകളിലും എതിര്‍കക്ഷിയുടെ അഭിഭാഷക. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക നല്‍കാനായിരുന്നു കോടതി വിധി. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മധ്യസ്ഥതയിലൂടെ കേസ് തീര്‍ക്കാനായിരുന്നു നിര്‍ദേശം.


സബ്‌കോടതി നിശ്ചയിച്ചതിനേക്കാള്‍ അഞ്ചു ശതമാനം വിലക്കുറവ് ഭൂവുടമകള്‍ക്ക് നല്‍കാനായിരുന്നു മധ്യസ്ഥതയില്‍ തീരുമാനം. മധ്യസ്ഥ സംഘത്തില്‍ സുകുമാരനും ഉള്‍പ്പെട്ടിരുന്നു. സുകുമാരനെതിരേ ഗുരുതര ആരോപണങ്ങളാണ് എ.ജി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഘാലയ ഖനി ദുരന്തം: മരണസംഖ്യ 25 ആയി ഉയർന്നു; മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു, രണ്ട് പേർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ഇന്ത്യൻ ടീമിന് തിരിച്ചടി: ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്ത്; പകരക്കാരനായി സൂപ്പർതാരം എത്തുന്നു

Cricket
  •  2 hours ago
No Image

അന്നദാനത്തിലും ക്രമക്കേട്; വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങള്‍ തട്ടി; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും, ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി 

Kerala
  •  2 hours ago
No Image

അഗ്നി 3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം; 3000 കിലോമീറ്റര്‍ ദൂരപരിധി 

National
  •  3 hours ago
No Image

ലഗേജ് ബാഗിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവും ഡയമണ്ടും കവർന്നു; ബെംഗളൂരു വിമാനത്താവളത്തിൽ വൻ കൊള്ള

crime
  •  3 hours ago
No Image

ഡല്‍ഹിയില്‍ എന്‍ഡിഎംസി ഗോഡൗണില്‍ തീപിടിത്തം;  രക്ഷാപ്രവര്‍ത്തനം തുടരുന്നു; എയിംസ് ഫ്‌ളൈ ഓവറില്‍ ഗതാഗത നിയന്ത്രണം

National
  •  3 hours ago
No Image

പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലിസ്

crime
  •  3 hours ago
No Image

സമസ്ത പൊതുസമ്മേളനം; പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലിസ് 

Kerala
  •  4 hours ago
No Image

കളമശ്ശേരി കിൻഫ്ര പാർക്കിൽ ഭക്ഷ്യവിഷബാധ: 70 ഓളം ജീവനക്കാർ ആശുപത്രിയിൽ; ക്യാന്റീൻ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത

Kerala
  •  4 hours ago
No Image

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി; ജന്‍ സുരാജ് പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

National
  •  4 hours ago