HOME
DETAILS

ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: ചിട്ടി സ്ഥാപന ഉടമ അറസ്റ്റില്‍

  
backup
April 27, 2017 | 1:06 AM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae


അമ്പലപ്പുഴ: ദമ്പതികള്‍ ചിട്ടി സ്ഥാപന ഉടമയുടെ വീടിനു മുന്നില്‍ പൊള്ളലേറ്റു മരിച്ചത് ആത്മഹത്യയാണെന്ന് പൊലിസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ചിട്ടി സ്ഥാപന ഉടമയെ പൊലിസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് വെളിയില്‍ സുരേഷ് കുമാറിനെ (52)യാണ് ഇന്നലെ ഉച്ചയോടെ അമ്പലപ്പുഴ പൊലിസ്് അറസ്റ്റുചെയ്തത്. സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലിസ്് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇടുക്കി കീരിത്തോട് കുമരംകുന്നില്‍ വേണു (54), ഭാര്യ സുമ (52) എന്നിവര്‍ സുരേഷ് കുമാറിന്റെ അമ്പലപ്പുഴയിലെ വീടിനു മുന്നില്‍ വച്ച് തീ പൊള്ളലേറ്റ് മരിച്ചത്. 2012ല്‍ ബി ആന്‍ഡ് ബി എന്ന പേരില്‍ സുരേഷ്‌കുമാര്‍ ആരംഭിച്ച സ്ഥാപനത്തില്‍ വേണു ചിട്ടിക്ക് ചേര്‍ന്നിരുന്നു. ഇതില്‍ 3,05,220 രൂപ തിരികെ വേണുവിന് സുരേഷ് നല്‍കാനുണ്ടായിരുന്നു. ഈ തുക നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ വേണുവും ഭാര്യ സുമയും അമ്പലപ്പുഴയിലെത്തി സുരേഷ് കുമാറിനെ കണ്ടിരുന്നു.
പല അവധികള്‍ പറഞ്ഞ് സുരേഷ് കുമാര്‍ ഇവരെ മടക്കിഅയച്ചു. ഒടുവില്‍ സുമയുടെ കോട്ടയത്തുള്ള ബന്ധുവിന്റെ മകളുടെ വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങി നല്‍കാനായാണ് സുരേഷ്‌കുമാറില്‍നിന്നു പണം ചോദിച്ച് ഇരുവരും എത്തിയത്. പണം ഇല്ലെന്ന് പറഞ്ഞ് സുരേഷ് തന്റെ ബൈക്കില്‍ പോയപ്പോള്‍ വേണുവും സുമയും സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് അമ്പലപ്പുഴ സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ തീപൊള്ളലേറ്റ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലപ്പുഴ പൊലിസിനോടും പിന്നീട് മെഡിക്കല്‍കോളജാശുപത്രിയിലെത്തിച്ചപ്പോള്‍ ചികിത്സിച്ച ഡോക്ടറോടും വേണുവും സുമയും പറഞ്ഞത് സുരേഷും ഭാര്യ ഷൈലജയും മകന്‍ രൂപത് കൃഷ്ണനും ചേര്‍ന്ന് തങ്ങളെ പെട്രോളൊഴിച്ച് കത്തിച്ചുവെന്നാണ്. എന്നാല്‍ ഇരുവരും നല്‍കിയ മരണമൊഴി തെറ്റായിരുന്നെന്ന് സാഹചര്യതെളിവുകള്‍, സാക്ഷിമൊഴികള്‍, ഫോണ്‍ കോള്‍, ഫോറന്‍സിക് വിദഗ്ദര്‍ എന്നിവരില്‍ നിന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. എങ്കിലും ഇരുവരുടെയും മരണത്തിന് കാരണക്കാരനായ സുരേഷ് കുമാറിനെതിരേ ഐ.പി.സി 306 വകുപ്പു ചുമത്തി ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
വേണുവിന്റെ സാമ്പത്തിക ബാധ്യതയാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിനിടെ കണ്ടെത്തിയിരിക്കുന്നത്. ശനിയാഴ്ച സുരേഷ് കുമാറില്‍നിന്നു പണം കിട്ടുമെന്ന് പ്രതീക്ഷയിലായിരുന്നു ഇരുവരും തങ്ങളുടെ കാറില്‍ ഇടുക്കിയില്‍ നിന്നെത്തിയത്. എന്നാല്‍ പണമില്ലെന്ന് പറഞ്ഞ് സുരേഷ് ഇവരെ അവഗണിച്ചതും ബന്ധുവിന് സ്വര്‍ണം നല്‍കാന്‍ കഴിയാതെ വരുന്നതിലുള്ള അപമാനവുമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസ് നിഗമനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  14 days ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  14 days ago
No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  14 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  14 days ago
No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  14 days ago
No Image

ചിറ്റൂരില്‍ 14കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനായി തിരച്ചില്‍ തുടരുന്നു

Kerala
  •  14 days ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; ലോകം കീഴടക്കാൻ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ

Cricket
  •  14 days ago
No Image

ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

Kerala
  •  14 days ago
No Image

ശ്രീകാകുളം ദുരന്തം: ക്ഷേത്രത്തിന് അനുമതിയില്ല, ഉടമക്കെതിരെ നരഹത്യക്ക് കേസ്

National
  •  14 days ago
No Image

ഡല്‍ഹി - കൊച്ചി ഇന്‍ഡിഗോ വിമാനം വൈകുന്നു; മൂന്നു തവണ ശ്രമിച്ചിട്ടും ടേക്ക് ഓഫിന് കഴിയുന്നില്ല- യാത്രക്കാര്‍ക്ക് ദുരിതം

Kerala
  •  14 days ago