HOME
DETAILS
MAL
ഖത്തറിൽ വീട്ടു ജോലിക്കാർക്കും ബാങ്ക് വഴി ശമ്പളം ലഭ്യമാക്കും
backup
April 27 2017 | 01:04 AM
ദോഹ: ഖത്തറിലെ വീട്ടു ജോലിക്കാരുടെ ശമ്പളം ബാങ്കിലൂടെ വിതരണം ചെയ്യുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കം. വേലക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തിലാവുമെന്ന് അല്‍ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. വീട്ടുജോലിക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനുള്ള നിയമം ഫെബ്രുവരിയില്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു.
വീടുകളില്‍ താമസിച്ച് ജോലി ചെയ്യുന്നവര്‍ കരാറിന്റെയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലുമായിരിക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു. വീട്ടുജോലിക്കാര്‍ സ്‌പോണ്‍സറുടെ മേല്‍നോട്ടത്തില്‍ സേവന, വേതനങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന തൊഴില്‍ കരാര്‍ പ്രകാരമായിരിക്കണം പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍മാര്‍, നാനിമാര്‍, പാചകക്കാര്‍, പൂന്തോട്ട ജോലിക്കാര്‍ തുടങ്ങിയവരാണ് ഗാര്‍ഹിക തൊഴിലാളികളായി കണക്കാക്കുന്നത്. സ്‌പോണ്‍സറുടേയും തൊഴിലാളിയുടേയും അവകാശങ്ങളും ചുമതലകളും വ്യക്തമാക്കുന്നതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം നിഷ്‌കര്‍ഷിക്കുന്നതാണ് നിയമം.
ഗാര്‍ഹിക തൊഴിലാളികളുടെ പ്രതിമാസ വേതനം തൊഴിലുടമ ബാങ്ക് വഴി നല്‍കുകയോ വേതനം നല്‍കിയതിന്റെ റസീപ്റ്റ് സൂക്ഷിക്കാനോ നിയമം പറയുന്നു. വേതനം തൊഴിലാളി സ്വീകരിച്ചതിന്റെ രേഖ ഇരു പാര്‍ട്ടികളും സൂക്ഷിക്കണം. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ചും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ്, വീട്ടിലെ ചുമതലകള്‍, അവധി, ജോലി സമയം എന്നിവയെല്ലാം നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികൃതരുടെ അംഗീകാരം നേടിയ സ്ഥാപനങ്ങളായിരിക്കണം ഗാര്‍ഹിക തൊഴിലാളികളെ തിരഞ്ഞെടുക്കാന്‍. കോമ്പീറ്റന്റ് അതോറിറ്റിയില്‍ നിന്ന് അനുമതി ലഭിക്കുന്നവര്‍ക്കാണ് രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതി. അഞ്ച് വര്‍ഷമാണ് തൊഴില്‍ പെര്‍മിറ്റിന്റെ കാലാവധി. തൊഴിലുടമയുടെ അപേക്ഷയനുസരിച്ച് കരാര്‍ കാലം നീട്ടാം.
തൊഴില്‍ വിസയുള്ളവരും സാംക്രമിക രോഗങ്ങളില്ലാത്ത ആരോഗ്യവാനും പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതി. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാകരുത്. തൊഴില്‍ കരാറില്‍ വേതന പ്രശ്‌നം, വാര്‍ഷികാവധി, യാത്രാ ടിക്കറ്റ് എന്നിവ വ്യക്തമാക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വാരാന്ത്യ അവധി നല്‍കാനും ജോലി സമയവും അധിക ജോലി സമയവും പരിമിതപ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേതു പാലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്ന് പിരിച്ചുവിടുമ്പോള്‍ ആനുകൂല്യം നല്‍കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."