യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണം കല്ലുവച്ച നുണ: തമ്പാനൂര്‍ രവി
തിരുവനന്തപുരം: പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന പ്രചാരണം കല്ലുവച്ച നുണയാണെന്ന് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി.
ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സി.പി.എം, ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഉത്ഭവിച്ചതാണ്.തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ശശി തരൂരിന്റെ വിജയം സുനിശ്ചിതമാണെന്ന് തിരിച്ചറിഞ്ഞ എല്‍.ഡി.എഫും, ബി.ജെ.പിയും ഒരുമിച്ച് ചേര്‍ന്ന് യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നു. ശശിതരൂരിനെ ആദ്യം വ്യക്തിഹത്യ ചെയ്ത് താറടിക്കാന്‍ ബി.ജെ.പിയും ഇടതുപക്ഷവും നീക്കം നടത്തി. അതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി പരാജയപ്പെടുത്തി. ആ നീക്കം പാളിയതിനെ തുടര്‍ന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആഭ്യന്തര കുത്തിതിരിപ്പുണ്ടാക്കുകയാണ് ഇരുകൂട്ടരുമെന്നും തമ്പാനൂര്‍ രവി ആരോപിച്ചു.
'രാഹുല്‍ ഗാന്ധിയുടെ പര്യടനം ചരിത്രസംഭവമാക്കും'
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തിരുവനന്തപുരം മണ്ഡലത്തിലെ പര്യടനം ചരിത്രസംഭവമാക്കി മാറ്റുമെന്ന് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി.
യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. 16ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളനം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന ഏഴ് നിയോജക മണ്ഡലത്തില്‍ നിന്ന് പരമാവധി പ്രവര്‍ത്തര്‍ പങ്കെടുക്കും.
അതിനാവശ്യമായ മുന്നൊരുക്കുങ്ങള്‍ പുരോഗമിക്കുകയാണ്. എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, ജോര്‍ജ് മേഴ്‌സിയര്‍, എ.ടി ജോര്‍ജ്, എം.എ വാഹിദ്,ആര്‍.ശെല്‍വരാജ്, വിജയന്‍ തോമസ്, ആര്‍.വത്സലന്‍,പി.കെ. വേണുഗോപാല്‍, എം.ആര്‍.രഘുചന്ദ്രപാല്‍, ശാസ്തമംഗലം മോഹനന്‍, അനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."