ഫിറോസ് പള്ളിക്കരയെ ദമ്മാം എറണാകുളം ജില്ലാ കെഎംസിസി ആദരിച്ചു
ദമാം: സി.ബി.എസ്.സി. പ്ലസ്‌ടു പരീക്ഷയില്‍ ദമാം ഇന്റർ നാഷണൽ ഇന്ത്യന്‍ സ്കൂൾ പന്ത്രണ്ടാം ക്ലാസ് കൊമേഴ്സ് വിഭാഗത്തിൽ എല്ലാ വിഷയത്തിലും ഉന്നത വിജയം കരസ്ഥമാക്കി സ്ക്കൂളിലെ മികച്ച പെര്‍ഫോമര്‍ കൂടിയായ ഫിറോസ് പള്ളിക്കരയെ ദമാം എറണാകുളം ജില്ലാ കെഎംസിസി ആദരിച്ചു. ജില്ലാ കമ്മിറ്റി മൊമെന്റോ നൽകി. പ്രസിഡന്റ് മുസ്തഫ കമാൽ ആക്ടിംഗ് സെക്രട്ടറി സാദിക്ക് കാദർ എന്നിവർ ഫിറോസിന് നൽകി. ട്രഷറർ ഷിബു കവലയിൽ, അൽകോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, ജൂബൈൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ് കുട്ടമശ്ശേരി, അഷറഫ് മണിക്കിണർ തുടങ്ങിയവർ സംബന്ധിച്ചു.
ഭക്ഷ്യ വിതരണ സ്ഥാപനമായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ്, ദമ്മാമിലെ ചീഫ് എക്സിക്യൂട്ടീവ് കോതമംഗലം പല്ലാരിമംഗലം സ്വദേശി നിസാര്‍ പള്ളിക്കരയുടെയും വണ്ണപ്പുറം സ്വദേശിനി സുബൈദ ദമ്പതികളുടെ മകനാണ് വിജയിയായ ഫിറോസ്. കൊച്ചി രാജഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ സ്റ്റഡീസിൽ കൊമേഴ്സ് വിഭാഗത്തിൽ ഉന്നത പഠനത്തിനായി നാട്ടിലേക്ക് തിരിക്കുന്ന ഫിറോസ് മറുപടിപ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."