മോദി ഭരണത്തിന്റെ അന്ത്യം ജനാധിപത്യ വിശ്വാസികളുടെ കടമ: എം. വിന്‍സെന്റ്
തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ ഇന്നലെ നേമം നിയോജക മണ്ഡലത്തില്‍ പ്രചരണ പര്യടനം നടത്തി. പര്യടന പരിപാടി രാവിലെ എട്ടരയ്ക്ക് വിവേകാനന്ദ നഗറില്‍ എം. വിന്‍സെന്റ് എം.എല്‍എ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണെന്ന് വിന്‍സെന്റ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പല അഴിമതികള്‍ പുറത്തു വന്നെങ്കിലും സംസ്ഥാന സര്‍ക്കാരോ ഇടതുപക്ഷമോ ഒരു വാക്ക്‌പോലും ഇതുവരെയും മിണ്ടിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഒരു ശാഖ മാത്രമായി പിണറായി സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. തിരുമല, മങ്കാട്ടുക്കടവ്, പുത്തന്‍കട, തൃക്കണ്ണാപുരം, വിജയമോഹിനി മില്‍, വട്ടവിള എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മൂന്ന് മണിക്ക് ഡീസന്റ് മുക്കില്‍ നിന്ന് ആരംഭിച്ച പര്യടനം ത്രിവിക്രമംഗലം, പൂജപ്പുര, നിറമണ്‍കര,പാപ്പനംകോട്, മേലാംകോട്, പൂഴിക്കുന്ന്, നേമം ജങ്ഷന്‍ ശാന്തിവിള എന്നീ സ്ഥലങ്ങളിലെ പര്യടന ശേഷം പഴയകാരക്കാ മണ്ഡപത്തില്‍ സമാപിച്ചു. കമ്പറ നാരായണന്‍, തമലം കൃഷ്ണന്‍കുട്ടി, മുടവന്‍മുഗള്‍ രവി, മുടവന്‍മുഗള്‍ വിശ്വനാഥന്‍, പൂജപ്പുര സതികുമാര്‍ , കൈമനം പ്രഭാകരന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ജയശ്രീ, സിമി ചന്ദ്രലേഖ, ആര്‍.ജയചന്ദ്രന്‍, സി.മോഹനന്‍ (ആര്‍.എസ്.പി), കരമന മാഹീന്‍, ആര്‍ വത്സലന്‍, വിനോദ് യേശുദാസ് എന്നിവര്‍ പര്യടനത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."