ചുരണി വനസംരക്ഷണ സമിതി മൈക്രോ പ്ലാന്‍ തട്ടിപ്പ്: റെയ്ഞ്ച് ഓഫിസര്‍ക്കെതിരേ അന്വേഷണം
കല്‍പ്പറ്റ: കോഴിക്കോട് വനം ഡിവിഷനിലെ കുറ്റ്യാടി റെയ്ഞ്ചില്‍പ്പെട്ട പക്രന്തളം ചുരണി വനസംരക്ഷണ സമിതിയിലെ മൈക്രോ പ്ലാന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഞ്ച് ഓഫിസര്‍ പി. അബ്ദുല്‍ ജലീലിനെതിരേ അന്വേഷണം നടത്തുന്നു.
മൈക്രോ പ്ലാന്‍ തയാറാക്കുന്നതിനായി അടങ്കല്‍ സമര്‍പ്പിച്ച് പ്രവൃത്തി നടത്താതെ ബില്‍ കൈപ്പറ്റി സര്‍ക്കാരിന് 41,693 രൂപയുടെ നഷ്ടം വരുത്തിയതു സംബന്ധിച്ചാണ് അന്വേഷണം. മൈക്രോ പ്ലാന്‍ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും റെയ്ഞ്ച് ഓഫിസര്‍ക്ക് നിരപരാധിത്വം തെളിയിക്കുന്നതിനു അവസരം നല്‍കുന്നതിനുമാണ് അന്വേഷണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജനെയും പ്രസന്റിങ് ഓഫിസറായി മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. അജയ്‌ഘോഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. വനസംരക്ഷണ സമിതി അംഗങ്ങളുടെ പരാതിയില്‍ കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് മൈക്രോ പ്ലാന്‍ തട്ടിപ്പ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് റെയ്ഞ്ച് ഓഫിസര്‍ക്കെതിരേ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്(ഭരണം) അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തിരുന്നു. റെയ്ഞ്ച് ഓഫിസറുട പ്രതിവാദപത്രികയും പരിഗണിച്ചാണ് സര്‍ക്കാര്‍ ഔപചാരിക അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."