HOME
DETAILS
MAL
'വിയോജിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു'
backup
April 13 2019 | 03:04 AM
നാദാപുരം: രാജ്യത്ത് ബി.ജെ.പി ഭരണത്തില്‍ വിയോജിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്ന് എല്‍.ജെ.ഡി നേതാവ് എം.വി ശ്രേയ സ്കുമാര്‍ പറഞ്ഞു. തൂണേരിയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ സമ്പദ്ഘടനയുടെ യാഥാര്‍ഥ വസ്തുതകള്‍ ്സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം കേന്ദ്രം ഹനിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്നത് പൊള്ളയായ വാദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
വിമല്‍ കുമാര്‍ കണ്ണങ്കൈ അധ്യക്ഷനായി. എ.എന്‍ ഷംസീര്‍ എം.എല്‍.എ, വി.പി കുഞ്ഞികൃഷ്ണന്, രജീന്ദ്രന്‍ കപ്പള്ളി, ശ്രീജിത്ത് വള്ളില്‍, കെ.ജി ലത്തീഫ് ,പി.എം നാണു, എം.പി വിജയന്, നെല്ലിയേരി ബാലന്, കനവത്ത് രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."