HOME
DETAILS
MAL
ഫലസ്തീന്‍ തടവുകാര്‍ക്ക് ജയിലില്‍ സാമൂഹിക അകലം പാലിക്കാന്‍ അവകാശമില്ലെന്ന് കോടതി
backup
July 26 2020 | 03:07 AM
ജറൂസലം: ഇസ്‌റാഈലി ജയിലുകളിലെ ഫലസ്തീന്‍ തടവുകാര്‍ക്ക് സാമൂഹികാകലം പാലിക്കാന്‍ അവകാശമില്ലെന്ന് ഇസ്‌റാഈല്‍ സുപ്രിം കോടതി. കൊവിഡ് മാനദണ്ഡം ജയിലില്‍ നടപ്പാക്കുന്നതിനിടെയാണിത്.
ഗില്‍ബോ ജയിലില്‍ തടവുകാര്‍ക്ക് കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അദാല നിയമകേന്ദ്രം നല്‍കിയ ഹരജി കോടതി തള്ളി. ഇവര്‍ സുരക്ഷാ തടവുകാരാണെന്നു പറഞ്ഞാണ് കോടതി അപേക്ഷ തള്ളിയത്. ഈ ജയിലില്‍ 450 ഫലസ്തീനി തടവുകാരാണുള്ളത്. ഇവിടെ 30 ജയില്‍ വാര്‍ഡന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ ജയിലിലെ 22 സ്‌ക്വയര്‍ മീറ്ററുള്ള ഒരു സെല്ലില്‍ ആറു തടവുകാര്‍ വീതമാണുള്ളത്. ഇവര്‍ക്ക് മൂന്നു ബെഡും ഒരു ടോയ്‌ലറ്റും ഒരു കുളിമുറിയുമാണുള്ളത്. അതിനാലിവിടെ സാമൂഹികാകലം പാലിക്കുക സാധ്യമല്ല.
ഫലസ്തീന്‍ തടവുകാരോട് വിവേചനം കാണിക്കരുതെന്ന് യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്‍ ഏപ്രിലില്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിരുന്നു. 183 കുട്ടികളും 43 സ്ത്രീകളും ഉള്‍പ്പെടെ 4,520 ഫലസ്തീന്‍ തടവുകാരാണ് ഇസ്‌റാഈലി ജയിലുകളിലുള്ളതെന്ന് യു.എന്‍ പറയുന്നു. കൊവിഡ് കാരണം നൂറുകണക്കിന് ഇസ്‌റാഈലി തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്‌റാഈല്‍ തയാറായിട്ടില്ല. ഈ വിവേചനം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടന പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."