HOME
DETAILS
MAL
ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടിവരെ നഷ്ടപരിഹാരം നല്‍കുമെന്ന് എം.ഡി
backup
July 26 2020 | 03:07 AM
പരാതികള്‍ ഏറ്റെടുക്കലിന് മുന്‍പ് പരിഹരിക്കും
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് നാലുമണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്താന്‍ കഴിയുന്ന തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി വി.അജിത് കുമാര്‍. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ രണ്ടു മുതല്‍ നാലിരട്ടി വരെ തുക നഷ്ടപരിഹാരമായി നല്‍കും. വീട്, മറ്റ് കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയ്ക്കും ഇരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഏറ്റെടുക്കലിനു മുന്‍പു തന്നെ പരിഹരിക്കും. പാത നിര്‍മാണവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും അര ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടും.
നിലവിലുള്ള തിരുവനന്തപുരം- മംഗളൂരു റെയില്‍പാതയ്ക്ക് സമാന്തരമായി അതിവേഗ പാത നിര്‍മിക്കുകയാണെങ്കില്‍ തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ മണിക്കൂറില്‍ നിര്‍ദിഷ്ട വേഗമായ 200 കിലോമീറ്റര്‍ സാധ്യമാകില്ല. ഈ റൂട്ടില്‍ പാതയ്ക്ക് നിരവധി വളവുകളുണ്ട്. ഈ പ്രശ്‌നമില്ലാത്ത തിരൂര്‍- കാസര്‍കോട് റൂട്ടില്‍ ഇപ്പോഴത്തെ പാതയ്ക്കു സമാന്തരമായാണു സില്‍വര്‍ലൈന്‍ കടന്നുപോകുക. കൂടുതല്‍ സ്റ്റേഷനുകള്‍ക്കായി ആവശ്യം ഉയരുന്നുണ്ട്. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സ്റ്റേഷനുകളെ ഫീഡര്‍ സര്‍വിസുകള്‍ വഴി ബന്ധിപ്പിച്ചാല്‍ എല്ലാവര്‍ക്കും വേഗപാതയുടെ പ്രയോജനം ലഭിക്കും. ഓരോ 500 മീറ്ററിലും കാല്‍നടയാത്രക്കാര്‍ക്ക് സില്‍വര്‍ലൈന്‍ മുറിച്ചുകടക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. ജനസഞ്ചാരത്തിന് ഒരു തടസവുമുണ്ടാകാതിരിക്കാനാണ് ഈ നടപടി. ജനസഞ്ചാരത്തിന് സില്‍വര്‍ലൈന്‍ ഹാനികരമാണെന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."