കോഴിപ്പിള്ളി പുഴ വറ്റിവരണ്ടു; കുടിവെള്ള പ്ലാന്റിലെ പമ്പിങ് മുടങ്ങും
കോതമംഗലം: കോഴിപിള്ളി പുഴയില്‍ ജലനിരപ്പ് ഭയനാകാം വിധം താഴ്ന്നതിനാല്‍ പമ്പിങ് ഏതു നിമിഷവും തടസപ്പെടാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പ്. വാട്ടര്‍ അതോറിറ്റിയുടെ കോതമംഗലത്തെ പ്രധാന ജല ശുദ്ധീകരണ പ്ലാന്റായ കോഴിപ്പിള്ളിയിലെ പമ്പിങ് ആണ് പുഴയിലെ വെള്ളത്തിന്റെ കുറവുകൊണ്ട് തടസപ്പെടുന്നത്.
കോതമംഗലം ആറിലെ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെത്തെ കുടിവെള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം. പ്ലാന്റിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനായി ഇവിടെ ഒരു ചെക്ക്ഡാം നിര്‍മ്മിച്ചിട്ടുണ്ട്. സാധാരണ വേനല്‍ക്കാലത്ത് പുഴയിലേക്ക് പെരിയാര്‍വാലി കനാലിലെ വെള്ളം കൂടി ഒഴുകി എത്തുന്നതോടെ ഇവിടെ ജലക്ഷാമം ഉണ്ടാകാറില്ല.എന്നാല്‍ ഇത്തവണ വേനല്‍ കടുക്കുകയും പുഴയിലെ ജലവിതാനം നേരത്തെ താഴുകയും ചെയ്തു. ഇതോടൊപ്പം പെരിയാര്‍വാലി ബ്രാഞ്ച് കനാലില്‍ നിന്നുള്ള വെള്ളം കാര്യമായ എത്താതാകുകയും ചെയ്തതോടെയാണ് ചെക്ക്ഡാം വറ്റിയത്.
ഇതോടു കൂടി ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയാണ് രണ്ടു ദിവസമായി നിലനില്‍ക്കുന്നത്. ഇക്കാരണം കൊണ്ട് പുഴയില്‍ നിന്നുള്ള വെള്ളം പമ്പിംഗിന് തികയാതെ വരികയും ചെയ്തതിനാല്‍ വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടിലെ കിണറിലെ വെള്ളവും കൂടി പമ്പ് ചെയ്താതായിരുന്നു ഇതുവരെ കുടിവെള്ള വിതരണം നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."