കെ.പി.എം.എസ് സംസ്ഥാന സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാ
യി
തൊടുപുഴ: തൊടുപുഴയില്‍ 29 മുതല്‍ മെയ് ഒന്നുവരെ നടക്കുന്ന കെ.പി.എം.എസ് സംസ്ഥാന സമ്മേളന നടത്തിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിനിധി സമ്മേളനം, സെമിനാര്‍, പൊതു സമ്മേളനം എന്നിവയില്‍ വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഇന്ന് വൈകിട്ട്് നാലിന് ടി.വി ചോഴന്‍ സ്മാരകത്തില്‍നിന്ന് സമ്മേളനഗരിയില്‍ ഉയര്‍ത്താനുള്ള പതാക എത്തിക്കും. നാളെ മൗര്യ ഓഡിറ്റോറിയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിന്ദു പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം കെ.പി.എം.എസ് ഉപദേശക സമിതി ചെയര്മാന് ടി.വി ബാബു ഉദ്ഘാടനം ചെയ്യും. എന്‍.കെ നീലകണ്ഠന്‍മാസ്റ്റര്‍ അധ്യക്ഷനാകും.
വൈകിട്ട് അഞ്ചിന് മുനിസിപ്പല്‍ മൈതാനത്ത് 'വജ്രകേരളവും ഭൂമിയുടെ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. 30ന് വൈകിട്ട് മങ്ങാട്ടുകവല മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് വി.സി ശിവന്, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ രാജന്, ജില്ലാ പ്രസിഡന്റ് കെ.പി ചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."