ഓപ്പറേഷന് കിങ് കോബ്ര 15 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കൊച്ചി: ഓപ്പറേഷന് കിങ് കോബ്രയുടെ ഭാഗമായി കണക്ട് ടു കമ്മിഷണര്‍ ഓപ്പറേഷന് വഴി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 15.4 കിലോഗ്രാം കഞ്ചാവുമായി തിരുവനന്തപുരം, തൃശ്ശൂര്‍ സ്വദേശികള്‍ പിടിയിലായി. തിരുവനന്തപുരം പെരിങ്ങമല നെടിയവിളപുരയ്ക്കല് വീട്ടില്‍ അഭിഷേക്(30), തൃശ്ശൂര്‍ മുരിയാട് കോലേടത്ത് വീട്ടില്‍ അനന്തു ബാബു(22) എന്നിവരാണ് പാലാരിവട്ടം പൊലിസിന്റെ പിടിയിലായത്.
വിശാഖപട്ടണത്ത് നിന്നും തീവണ്ടിയില്‍ കഞ്ചാവ് എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തീവണ്ടിയില്‍ എത്തിയ പ്രതികള്‍ എറണാകുളത്ത് നിന്നും മൂന്നാറിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് പൊലിസ് പിടികൂടിയത്.
വിശാഖപട്ടണത്ത് നിന്നും കിലോയ്ക്ക് നാലായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 40000 രൂപയ്ക്കാണ് കൊച്ചിയില്‍ വില്‍പ്പന നടത്തിയിരുന്നത്. 500 രൂപ വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു വില്‍പ്പന. അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയാണ് ഇവര്‍ കൊച്ചിയില്‍ കഞ്ചാവുമായി എത്തിച്ചത്. നഗരത്തില്‍ വിവിധ റിസോര്‍ട്ടുകളില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നവരെയും ഇവര്‍ ലക്ഷ്യം വെച്ചതായും പൊലിസ് പറഞ്ഞു. പ്രതികളുടെ പേരില്‍ മറ്റ് പൊലിസ് സ്റ്റേഷനുകളിലും കേസുകളുള്ളതായം പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ഹിമേന്ദ്രനാഥ്, എറണാകുളം എ.സി.പി പി.എസ് സുരേഷ്, പാലാരിവട്ടം ഇന്‍സ്പെക്ടര്‍ പി.എസ് ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. വി.പി. സേവ്യര്‍, എ.എസ്.ഐ. സുരേഷ് കുമാര്‍, സീനിയര്‍ സി.പി.ഒമാരായ ജയകുമാര്‍, ഗിരീഷ് കുമാര്‍, സി.പി.ഒമാരായ മാഹിന്‍ അബൂബക്കര്‍, ശ്രീകാന്ത്, രതീഷ്, അനീഷ്, വിജില്‍, വര്‍ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."