HOME
DETAILS
MAL
കൊല്ലം സമ്പൂര്‍ണ അടച്ചിടലിലേക്ക്
backup
July 27 2020 | 02:07 AM
സ്വന്തം ലേഖകന്‍
കൊല്ലം:സമ്പര്‍ക്ക രോഗ വ്യാപനം ഒഴിവാക്കാന്‍ കര്‍ശന നടപടികളുമായി കൊല്ലം ജില്ലാ ഭരണകൂടം. ഇന്ന് മുതല്‍ ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അന്‍പതിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേയാണിത്. അതേ സമയം ഫിഷറീസ് ഡി.ഡി ഓഫിസിലെ ഡ്രൈവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി. ഫിഷറീസ് ഡി.ഡി ഓഫിസിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി ഡയരക്ടര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ഒറ്റയക്ക നമ്പരില്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കമുള്ളവ ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിലും നിരത്തിലിറങ്ങാം. അവശ്യസേവന മേഖല, ദുരന്തനിവാരണ പ്രവര്‍ത്തനം, സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ഇന്ന് രാവിലെ ആറു മുതലാണ് നിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികളിലൂടെ മറ്റു ജില്ലകളിലേക്ക് കടന്നുപോകുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. കരുനാഗപ്പള്ളി,കൊട്ടാരക്കര, പുനലൂര്‍, പരവൂര്‍ നഗരസഭകള്‍ ഉള്‍പ്പെടെ ജില്ലയിലെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. ഇതില്‍ 31 എണ്ണം ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണാണ്. കൂടാതെ കൊല്ലം കോര്‍പറേഷനിലെ ആറും പുനലൂര്‍ നഗരസഭയിലെ പതിനഞ്ചു ഡിവിഷനുകളിലും നിയന്ത്രണങ്ങളുണ്ട്.
ഇതോടെ ജില്ലയിലെ 75 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളും കടുത്ത നിയന്ത്രണത്തിലാണ്.ജില്ലയില്‍ മത്സ്യ വളര്‍ത്തുകേന്ദ്രങ്ങളില്‍ നിന്നുമുള്ള മത്സ്യ ബന്ധനം അനുവദനീയമാണ്. അവയുടെ വില്‍പ്പന അംഗീകൃത ഫിഷ് സ്റ്റാളുകളില്‍ കൂടി നടത്താമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലക്ക് പുറത്തു നിന്നും മതിയായ രേഖകളോടെ കയറ്റുമതി ആവശ്യത്തിനായി മാത്രം അംഗീകൃത ഫിഷ് പ്രോസസ്സിങ് യൂനിറ്റുകളിലേക്കും മത്സ്യം കൊണ്ടു വരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."