അനധികൃത മത്സ്യബന്ധനം തടയാന്‍ നടപടിയില്ല
തൃപ്രങ്ങോട്: പുഴയിലെ ശുദ്ധജല സംഭരണ പ്രദേശത്ത് തുടരുന്ന അനധികൃത മത്സ്യബന്ധനം തടയാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
മംഗലം കൂട്ടായി റഗുലേറ്റര്‍ കംബ്രിഡ്ജിനു സമീപം തിരൂര്‍-പൊന്നാനി പുഴയിലാണ് മാസങ്ങളായി മീന്‍പിടുത്തം നടക്കുന്നത്. നീളത്തില്‍ വലയൊരുക്കി മീനുകളെ ആകര്‍ഷിക്കാന്‍ അറവുമാലിന്യം ഉള്‍പ്പെടെ നിക്ഷേപിച്ച് മീന്‍ പിടിക്കുകയാണ് സംഘങ്ങള്‍ ചെയ്യുന്നത്. കൂട്ടായി റഗുലേറ്ററിന്റെ സമീപത്ത് മാത്രമായി അഞ്ച് വലിയ വലകളാണ് പുഴയില്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രദേശത്ത് ജലപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും പുഴ മലിനപ്പെടുത്തിയുളള മത്സ്യബന്ധനത്തിനെതിരേ ബന്ധപ്പെട്ടവര്‍ നടപടി എടുക്കത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കടലില്‍ നിന്ന് ഉപ്പുവെള്ളം തടയാനാണ് കൂട്ടായിയില്‍ റഗുലേറ്റര്‍ കംബ്രിഡ്ജ് സ്ഥാപിച്ചത്. എന്നാല്‍ പുഴയില്‍ ശുദ്ധജലം സംഭരിച്ചു നിര്‍ത്തുന്ന ഭാഗത്താണ് നിരോധിത മീന്‍പിടുത്തം വ്യാപകമായി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."