HOME
DETAILS

നഗരത്തിന് കുടിവെള്ളം നല്‍കുന്ന അണക്കെട്ടിനോട് കനത്ത അവഗണന

  
backup
July 14 2018 | 20:07 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d

കാട്ടാക്കട: നഗരത്തിന് കുടിവെള്ളം നല്‍കുന്ന അണക്കെട്ടും ദൃശ്യഭംഗി വഴിഞ്ഞൊഴുകുന്ന വന്യജീവി സങ്കേതവും അവഗണനയില്‍. സംസ്ഥാനത്തെ രണ്ടാമത്തെ കോണ്‍ക്രീറ്റ് ഡാമെന്ന ഖ്യാതിയുള്ളതാണ് പേപ്പാറ ഡാം. 1983 ലാണ് അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ വരുന്ന പേപ്പാറയില്‍ കരമനയാറിനു മേല്‍ വാട്ടര്‍ അതോറിറ്റിയുടെ അണക്കെട്ട് വരുന്നത്. അന്ന് മുതല്‍ നഗരത്തിന് ജലം കൊടുക്കുന്ന പേപ്പാറയാണ്.

പേപ്പാറയില്‍ നിന്ന് വെള്ളം കരമനയാറ്റിലൂടെ അരുവിക്കരയില്‍ എത്തിച്ചാണ് നഗരത്തെ ജലസമ്പന്നമാക്കി മാറ്റുന്നത്. എന്നാല്‍ ജല അതോറിറ്റിയുടെ അവഗണനയുടെ ബാക്കി പത്രമാണ് പേപ്പാറ. പേപ്പാറ അണക്കെട്ട് ദുര്‍ബലമായി വരികയാണെന്ന് അടുത്തിടെ ഇവിടം സന്ദര്‍ശിച്ച ഡാം സേഫ്റ്റി അധികൃതര്‍ പറഞ്ഞിരുന്നു. 1993 ല്‍ വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വന്ന കുത്തൊഴുക്കില്‍ വന്‍ തോതിലാണ് ഇവിടെ മണല്‍ അടിഞ്ഞത്.
അത് തന്നെയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി കുറയാനും ഇടയായത്. ഡാം സേഫ്ടി അധികൃതര്‍ നടത്തിയ പഠനത്തില്‍ 75 ശതമാനം ഭാഗത്തും മണല്‍ ശേഖരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2002 ല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഇവിടെ പഠനം നടത്തി. സംഭരണിയിലെ വിവിധ ഭാഗങ്ങളില്‍ പോയി താമസിച്ചാണ് പഠനം നടത്തിയത്. 100 മില്യണ്‍ ക്യൂബിക്ക് മീറ്റര്‍ മണല്‍ ഡാമില്‍ അടിഞ്ഞു കിടക്കുന്നതായി കണ്ടെത്തി. ഇതു വഴി ഡാമിന്റെ 31.5 ശതമാനം സംഭരണശേഷിയും നഷ്ടപ്പെട്ടതായും അവര്‍ മനസിലാക്കി. പേപ്പാറയില്‍ 110 മീറ്റര്‍ വെള്ളമേ ശേഖരിക്കാന്‍ കഴിയൂ.
എന്നാല്‍ വന്യജീവി നിയമം വന്നതോടെ ജലനിരപ്പ് 104.5 മീറ്റര്‍ ആയി കുറയ്‌ക്കേണ്ടി വന്നു. പക്ഷേ മണ്ണടിഞ്ഞത് കാരണം ജലനിരപ്പ് കൂട്ടാന്‍ കഴിയാത്ത നിലയായി മാറി. മണല്‍ നീക്കം ചെയ്ത് അണക്കെട്ടിനെ ബലപ്പെടുത്തണമെന്നുള്ള അധികൃതരുടെ ഉത്തരവിനും ഒരു വിലയും കൊടുത്തിട്ടില്ല. അതിനിടയ്ക്കാണ് അണക്കെട്ടിന് മുകളിലെ ഡാം സംരക്ഷണഭിത്തിയുടെ കൈവരികള്‍ ഏതാണ്ട് തുരുമ്പെടുത്തു നശിച്ച നിലയില്‍ കിടക്കുന്നത്. സംരക്ഷണഭിത്തിയുടെ മിക്ക ഭാഗങ്ങളും അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്.
ഷട്ടറുകള്‍ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലായി. സമയത്ത് അറ്റകുറ്റപണികള്‍ നടത്താതിനാല്‍ ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലാണ്. വാട്ടര്‍ അതോറിറ്റി അരുവിക്കരയ്ക്ക് മുന്തിയ പരിഗണന നല്‍കുമ്പോള്‍ ജലം ചുരത്തുന്ന പേപ്പാറയ്ക്ക് കൊടിയ അവഗണന.
ഡാമില്‍ നിന്ന് വരുന്ന വെള്ളം ഉപയോഗിച്ച് ഇവിടെ വൈദ്യുതി ഉല്‍പാദനം നടക്കുന്നുണ്ട്. മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ സാങ്കേതിക തകരാറുകള്‍ പലപ്പോഴും തടസം നില്‍ക്കാറുണ്ട്. ഇതു സമയത്തിനു പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാറില്ല. ഫലമോ വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും പേപ്പാറയില്‍ വൈദ്യുതി ഉല്‍പാദനം നടക്കാറില്ല. അതിന് വൈദ്യുതി ബോര്‍ഡ് ഒന്നും ചെയ്യുന്നില്ല. ഇതിനിടയ്ക്ക് തര്‍ക്കവും പേപ്പാറയ്ക്ക് വിനയായി മാറി. വാട്ടര്‍ അതോറിറ്റിയും വനം വകുപ്പും തമ്മില്‍ തര്‍ക്കം മുറുകുമ്പോഴാണ് പേപ്പാറയുടെ വികസനം നിലക്കുന്നത്.
ഗേറ്റ് മുതല്‍ തകര്‍ന്നടിഞ്ഞ റോഡ്, അടച്ചുപൂട്ടിയ ക്യാന്റീന്‍, ചോര്‍ന്നൊലിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, സ്മാരകം പോലെ അവശേഷിക്കുന്ന കുട്ടികളുടെ പാര്‍ക്കും പൂന്തോട്ടവും, ഡാമിനടുത്തേയ്‌ക്കെത്താന്‍ പൊട്ടിപ്പൊളിഞ്ഞ പടിക്കെട്ടുകള്‍ തുടങ്ങി സര്‍വ സ്ഥലവും നന്നാക്കിയെടുക്കേണ്ട സ്ഥിതിയിലാണ്. അതിനായി വനം വകുപ്പും വനം വകുപ്പും ജല വിഭവ വകുപ്പും കൈകോര്‍ക്കണം.
അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. ബഡ്ജറ്റില്‍ പോലും പേപ്പാറയ്ക്ക് നല്‍കുന്നത് അവഗണയാണ്. കെ.എസ്.ആര്‍.ടി.സി പോലും ഇവിടെ അധികം സര്‍വിസ് നടത്തുന്നില്ല. ഇവിടുള്ള വിവിധ വകുപ്പുകളും പഞ്ചായത്തും മറ്റ് ജനപ്രതിനിധികളും കൈകോര്‍ത്താല്‍ പേപ്പാറ ജില്ലയിലെ തന്നെ പ്രധാന ആകര്‍ഷണമാകും. അത് കാത്തിരിക്കുകയാണ് നാട്ടുകാര്‍

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  5 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago