HOME
DETAILS
MAL
കൊവിഡ് മുക്തര്‍ അരലക്ഷം; കുവൈത്ത് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നു
backup
July 27 2020 | 02:07 AM
കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് ബാധിച്ച 63,773ല്‍ 54,373 പേരും രോഗമുക്തരായതോടെ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങി കുവൈത്ത്. ഫര്‍വാനിയ ഗവര്‍ണറേറ്റ് ഒഴികെയുള്ള ഭാഗങ്ങളിലെ ലോക്ക്ഡൗണ്‍ നേരത്തേ പിന്‍വലിച്ചിരുന്നു. ഇവിടെ 63,309 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 429 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 464 പേര്‍ക്ക് രോഗം ബാധിക്കുകയും നാലുപേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 433 ആയി.
ജൂലൈ 28ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച കുവൈത്തില്‍ ക്രമേണ പടിപടിയായി നിയന്ത്രണങ്ങള്‍ എടുത്തുകളയുകയായിരുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കും. പള്ളികളും മാളുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയും തുറക്കുകയും ചെയ്യും. അതിനിടെ ഇന്നലെ ഈജിപ്തുകാരെ നാട്ടിലെത്തിക്കുന്നതിനായി 12 വിമാനങ്ങള്‍ കുവൈത്തില്‍ നിന്ന് പുറപ്പെട്ടു. 1,895 ഈജിപ്തുകാരാണ് ഇതിലൂടെ യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."