മായം കലര്‍ത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന്
മൂവാറ്റുപുഴ: ഭക്ഷണ പദാര്‍ദ്ധങ്ങളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ആവശ്യപ്പെട്ടു. മായം കലരാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് എന്ന് ഉറപ്പു വരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം.
സമീകൃത ഭക്ഷണ പദാര്‍ഥമായ പാലില്‍ വരെ മായം ചേര്‍ത്തുള്ള വില്‍പ്പന പല കേന്ദ്രങ്ങളിലും നടക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കുന്നക്കാല്‍ ക്ഷീരസഹകരണ സംഘത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ഷീര വര്‍ത്ഥിനി പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് എന്‍.അരുണ്‍ ആവശ്യപ്പെട്ടു. ലീലബാബു അധ്യക്ഷത വഹിച്ചു. ബാബു ഐസക്, സുജാത സതീശന്‍, രജിത സുധാകരന്‍, പി.യാക്കൂബ്, മറീന പോള്‍, ടി.കെ ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."