കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക ദ്രോഹ നടപടികള്‍: പിണറായി
ആലക്കോട്: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത് കര്‍ഷക ദ്രോഹനടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണം രാജ്യത്ത് കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ളതാണ്. കേന്ദ്രത്തില്‍ ബദല്‍നയം അംഗീകരിക്കുന്ന സര്‍ക്കാര്‍ വരണം. ബദല്‍ നയമെന്നതു വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാത്ത മതനിരപേക്ഷ സര്‍ക്കാരാവണം. മതനിരപേക്ഷത കോണ്‍ഗ്രസിനില്ല. വര്‍ഗീയതയോടു ചേര്‍ന്നുപോകാനാണു താല്‍പര്യം.
അതുപോലെ തന്നെ കോണ്‍ഗ്രസിലെ പ്രമുഖരെല്ലാവരും ബി.ജെ.പിയിലേക്കു പോകാന്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തെ ഗോവ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകള്‍ ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയിലേക്കു പോകില്ലെന്നു പറഞ്ഞാണു വോട്ട് ചോദിക്കുന്നത്. അവരുടെ മുന്‍ നിലപാടുകളാണ് ഇതിനുകാരണമെന്നും പിണറായി പറഞ്ഞു.
എ.ജെ ജോസഫ് അധ്യക്ഷനായി. കെ.കെ രാഗേഷ് എം.പി, പി.വി ഗോപിനാഥ്, കെ.വി സുമേഷ്, പി.കെ ദാമോദരന്‍, പി.കെ വത്സലന്‍, കുഞ്ഞികൃഷ്ണന്‍, വി.ജി സോമന്‍, എന്‍. വേലായുധന്‍, എം. കരുണാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."