HOME
DETAILS

കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സമരം അനിവാര്യമാണെന്നു മന്ത്രി

  
backup
April 27 2017 | 20:04 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4



കായംകുളം: കാര്‍ഷിക മേഖലയില്‍ സമഗ്ര പുരോഗതിക്കു വേണ്ടി സമരം അനിവാര്യമാണെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
സ്വാതന്ത്യ സമര സേനാനിയും വിപ്ലവനായകനും സാഹിത്യകാരനുമായിരുന്ന പുതുപ്പള്ളി രാഘവന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മുന്‍ മന്ത്രി പി.കെ ഗുരുദാസനില്‍നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥക്കും മണ്ണിനും ഇണങ്ങിയ കൃഷി രീതിയാണു അഭികാമ്യം. താന്‍ കൃഷി വകുപ്പിന്റെ ചുമതല ഏറ്റെടുത്തത് ഒരു ജോലിയായിട്ടല്ല, സമരമായിട്ടാണ്. നാടിന്റെ ക്ഷേമത്തിനു കാര്‍ഷിക മേഖലയില്‍ സമഗ്ര പുരോഗതിക്കു വേണ്ടിയുള്ള സമരമാണു വേണ്ടത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു നിറഞ്ഞു നിന്നു പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ പുതുപ്പള്ളി രാഘവന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നത് അഭിമാനത്തോടെയാണ്.
അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയുടെ കളിപ്പാവയായി മാറിയ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ധിച്ചതായി സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രി പി.കെ ഗുരുദാസന്‍ പ്രസ്ഥാവിച്ചു.
ചെറുപ്പത്തിലെ വിപ്ലവ വീര്യം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥിയാരിക്കെ രാഷ്ട്രീയ രംഗത്തു വന്ന് അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മോചനത്തിനായി സമര രംഗത്തുവന്ന പുതുപ്പള്ളി രാഘവന്റെ സ്മരണ എന്നും നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി രാഘവന്‍ രചിച്ച 'കണ്ണിരിന്റെയും ചോരയുടെയും കഥകള്‍' എന്ന പുസ്തകത്തിന്റെ ജോര്‍ജ്ജ് തോമസ് പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് പുസ്തകം മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു ഇ.എം.എസിന്റെ മകള്‍ ഇ.എം.രാധയ്ക്കു നല്‍കി പ്രകാശനം ചെയതു.
പഞ്ചായത്തു പ്രസിഡന്റ് ഇ ശ്രീദേവി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്‍ സുകുമാരപിള്ള മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ നാരായണനെ പി.കെ ഗുരുദാസന്‍ ആദരിച്ചു.
യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. എ.എ റഹിം, ഷീല രാഹുല്‍, മനോഹരന്‍ കുമ്പളത്ത്, ഷാജി ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago