HOME
DETAILS
MAL
ജൈവപച്ചക്കറി വിത്തിടീല്‍ നടത്തി
backup
July 14 2018 | 20:07 PM
മാവേലിക്കര: ചെന്നിത്തല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള തൃപ്പെരുംതുറ ഫാര്‍മേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണക്കാല ജൈവപച്ചക്കറി വിത്തിടീല്‍ നടത്തി. വാഴക്കൂട്ടം കടവിന് വടക്ക് പാമ്പനം ചിറയില്‍ 70 സെന്റ് പുരയിടത്തില്‍ പടവലം, വെണ്ട, പയര്‍, പാവല്‍ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. അഡക്കോസ് ജില്ലാ പ്രസിഡന്റ് ജി. ഹരിശങ്കര്‍ ജൈവപച്ചക്കറി നടീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.എ സുധാകരക്കുറുപ്പ്, എം.എം തോമസ്, കെ.ആര് ദേവരാജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."