കണ്‍സ്യൂമര്‍ ഫെഡില്‍ അനധികൃത നിയമന പരീക്ഷ: യൂത്ത് കോണ്‍ഗ്രസ് സമരം നടത്തി
ആലപ്പുഴ: കണ്‍സ്യൂമര്‍ ഫെഡില്‍ മാനേജ്മെന്റ് ട്രയിനിങ് തസ്തികയിലേക്ക് അനധികൃതമായി നടത്തിയ എഴുത്ത് പരീക്ഷക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി. പരീക്ഷ സെന്ററായ പുന്നപ്ര സഹകരണ എജിനീയറിങ് കോളജിന് മുന്നിലാണ് സമരം നടത്തിയത്.
എറണാകുളത്ത് നടത്താനിരുന്ന പരീക്ഷ പ്രതിഷേധം ഭയന്നാണ് ആലപ്പുഴയിലേക്ക് മാറ്റിയത്. ഈ പരീക്ഷയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കണ്‍സ്യൂമര്‍ ഫെഡ് എംപ്ലോയിസ് കോണ്‍ഗ്രസ് , ഐ.എന്‍.ടി.യു.സി നേതാവ് ജെ. ഫ്രെഡി എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു. 2011 ജൂണ്‍ ഒന്നിന് നിലവില്‍ ഉള്ളവരെ സ്ഥിരപ്പെടുത്തുവാനും പുതിയ നിയമം നടത്തുവാന്‍ പാടില്ലയെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഈ ഉത്തരവിനെ മറികടന്നാണ് സ്വകാര്യ ഏജന്‍സിയെ കൊണ്ട് കണ്‍സ്യൂര്‍ഫെഡ് അധികൃതര്‍ പരീക്ഷ നടത്തിയത്.
ഹൈക്കോടതി ഉത്തരവ് മറികടന്ന് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ നടത്തിയ പരീക്ഷ റദ്ദ് ചെയ്യിക്കാന്‍ ഹൈക്കോടതിയില്‍ യുത്ത് കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി ഉടുമ്പാക്കല്‍, നൂറുദ്ദീന്‍കോയ, സജില്‍ ഷെരീഫ്, ഷിജു, വിശാഖ്, മനീഷ്, നവാസ്, റിയാസ് മാക്കിയില്‍ സമരത്തിന് നേതൃത്വം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."