പത്തുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍
ചാവക്കാട്: പത്തു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ ഗജപതി ജില്ല ചെല്ലകട സ്വദേശി മഹീന്ദ്ര ചിഞ്ചാനി സുരേന്ദ്ര ചിഞ്ചാനിയേയാണ് (46) നഗരസഭാ ബസ് സ്റ്റാന്‍ഡില്‍നിന്ന് ചാവക്കാട് പൊലിസ് പിടികൂടിയത്. രണ്ട് കിലോ വീതമുള്ള അഞ്ച് പാക്കറ്റുകള്‍ വലിയ ബാഗിലാക്കിയാണ് വിതരണത്തിന് കൊണ്ടുവന്നത്. ഒഡീഷയില്‍നിന്ന് ട്രെയിനില്‍ കുറ്റിപ്പുറത്തു വന്ന് ബസ് മാര്‍ഗമാണ് ചവക്കാട് എത്തിയത്.
തീരമേഖലകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലിസ് പറഞ്ഞു.
ചാവക്കാട്ട് കഞ്ചാവ് എത്തുന്നുവെന്ന ഒരു ചെറുകിട ഏജന്റ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലിസ് ഒരുക്കിയ കെണിയില്‍ മഹേന്ദ്ര ചിഞ്ചാനി വീഴുകയായിരുന്നു.
കേരളത്തില്‍ ഒഡീഷയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന് മഹീന്ദ്ര ചിഞ്ചാനിയെ ചോദ്യം ചെയ്തതില്‍നിന്ന് മനസിലായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
ചെറുകിട ഏജന്റുമാര്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. പാക്കറ്റിലാക്കി സീല്‍ ചെയ്ത കഞ്ചാവും പ്രതിയേയും ഇന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ചാവക്കാട് മേഖലയില്‍ അടുത്തയിടെ പിടിയിലാകുന്ന വലിയതോതിലുള്ള കഞ്ചാവാണിത്.
ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘമായ രാഗേഷ്, അഷറഫ്, സുദേവ്, ഹബീബ്, സുനില്‍, ചാവക്കാട് സി.ഐ ഓഫിസിലെ എസ്.ഐ കെ.വി മാധവന്‍, സി.പി.ഒമാരായ ജോഫി, സന്ദീപ്, ലോഫിരാജ്, വര്‍ഗീസ് സുനില്‍ എന്നിവരാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."