മുഖ്യമന്ത്രിക്ക് ആയിരം കത്തയച്ചു
ആലുവ : വിവിധ ജോലി ആവശ്യങ്ങള്‍ക്കായി സൗജന്യമായി നല്‍കിയിരുന്ന പൊലിസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് (പി.സി.സി) ഇടതുപക്ഷ സര്‍ക്കാര്‍ അന്യായമായി ചുമത്തിയ 525രൂപ ഫീസ് പിന്‍വലിക്കുക, തൊഴിലില്ലാത്ത ചെറുപ്പക്കാരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ മുഖ്യമന്ത്രിക്ക് ആലുവ ഹെഡ് പോസ്റ്റോഫിസില്‍ നിന്നും ആയിരം കത്തുകള്‍ അയച്ചു.
പ്രതിഷേധ സമരം യു.ഡി.എഫ്. ആലുവ നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു.
സാധാരണക്കാരായ നൂറുകണക്കിന് ചെറുപ്പകാര്‍ക്ക് ബാധ്യത വരുത്തുന്ന പൊലിസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് പിന്‍വലിക്കുകയോ, തുക കുറക്കുകയോ ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റുമാരായ എം. ഐ. ഇസ്മായില്‍, അബ്ദുള്‍ റഷീദ്, ഹസിം ഖാലിദ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാജേഷ് പുത്തനങ്ങാടി, മനു മൈക്കിള്‍, ഷെമീര്‍ മീന്ത്രക്കല്‍, സുധീഷ് കപ്രശ്ശേരി, സിറാജ് ചേനക്കര, അക്‌സര്‍ അമ്പലപ്പറമ്പ്, നിജാസ് കെ. ബി., അല്‍ അമീന്‍, ജോണി ക്രിസ്റ്റഫര്‍, ഇജാസ് എം. എ., ഗോഗുല്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."