യുവത്വം വെല്ലുവിളികളിലൂടെയാണ് യാത്ര ചെയ്യുന്നത്: എ.ഡി.ജി.പി പത്മകുമാര്‍
കുന്നംകുളം: പുതിയകാലഘട്ടത്തില്‍ യുവത്വം വെല്ലുവിളികള്‍ക്ക് നടുവിലൂടെയാണ് യാത്ര ചെയ്യുന്നതെന്നും, ഒരു പൊതു റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദയും സൈബര്‍ റോഡുകളിലും പാലിക്കപെടണമെന്നും എ.ഡി.ജി.പി പത്മകുമാര്‍ ഐ.പി.എസ് പറഞ്ഞു.
കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് സൈക്കോ സോഷ്യല്‍ സര്‍വീസ് പദ്ധതിയുടെ ഭാഗമായി കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഗ്രതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി വ്യത്യസ്ത മേഖലയില്‍ പ്രമുഖര്‍ നയിക്കുന്ന ശില്‍പശാലയാണ് ജാഗ്രതി. സൈബര്‍ റോഡുകള്‍ പൊതു റോഡുകളേക്കാള്‍ അപകടകരമാണ്. ചുറ്റുമുള്ളവരാണെന്നോ, അവരുടെ സ്വഭാവമോ, ലക്ഷ്യമോ എന്തൊന്നും നമുക്ക് ഊഹിക്കാന്‍ പോലുമാകില്ല, അപകടങ്ങള്‍ ശരീരത്തിനേക്കാളേറെ മനസ്സിനെ ബാധിക്കുമെന്നതിനാല്‍ യുവത്വത്തെ ഇല്ലാതാക്കാന്‍ പോലും പ്രാപ്തമായ അപകടക്കെണികളാണ് സൈബര്‍ റോഡുകളില്‍ പതിയിരിക്കുന്നത്.
സൈബര്‍ യാത്രകളും സ്മാര്‍ട്ട്‌ഫോണുകളൊന്നും ഉപയോഗിക്കരുതെന്നല്ല, മറിച്ച് നാം പൂര്‍ണമായും ജാഗരൂഗരായിരുന്നാല്‍ മാത്രമേ സൈബര്‍ യാത്ര അപകടങ്ങളൊന്നുമില്ലാതാക്കാന്‍ കഴിയൂ എന്നും അതിനായി ഇത്തരം പരിശീലന മുറകള്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കളും ഇത്തരം വിഷയങ്ങളില്‍ നേരിയ തോതില്‍ ഭയപെട്ടു തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് ഇത്തരം ശില്‍പശാലകളില്‍ ജന ബാഹുല്യം ഉണ്ടാകുന്നതെന്നും ഹാള്‍ തിങ്ങി നിറഞ്ഞ കാണികളേ സാക്ഷിയാക്കി പറഞ്ഞു.
ബഥനി ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സൊസൈറ്റി പ്രസിഡന്റ് ലബീബ് ഹസ്സന്‍ അധ്യക്ഷനായിരുന്നു. ക്യാംപ് ഡയറക്ടര്‍ സയ്യി ദ് ഹാരിസ്, ഫാദര്‍ പത്രോസ്, ഫാദര്‍ മത്തായി, സി ഗിരീഷ്‌കുമാര്‍, എം രാമദാസ്, ടി.വി ബിജി സംസാരിച്ചു. കെ.എസ് സുരേഷ്‌കുമാര്‍, വില്ലി വര്‍ഗീസ്, ഡോ. സാറാ തോമസ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."