ഓഫിസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതായി ജീവനക്കാര്‍
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയവും, രാഷ്ട്രീയേതരവുമായ സമരങ്ങള്‍ അതിര് കടക്കുന്നതായും ഓഫിസില്‍ കടന്നുകയറി സെക്രട്ടറിയുടെയും, പ്രസിഡന്റിന്റെയും റൂമുകള്‍ വളഞ്ഞ് നടത്തുന്ന സമരങ്ങള്‍ പലപ്പോഴും പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തുന്നതായും കേരള പഞ്ചായത്ത് എംപ്ലോഴീസ് ഓര്‍ഗനൈസേഷന്‍ (കെ.പി.ഇ.ഒ) ജില്ലാ കമ്മിറ്റി ആരോപിച്ചു. പലപ്പോഴും ജനപ്രതികള്‍ തന്നെയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും വിരോധാഭാസമാണ്. രാഷ്ട്രീയ ഗ്രൂപ്പ് വഴക്കുകള്‍ക്ക് വേദിയാവുകയാണ് കുമരംപുത്തൂര്‍ ഗ്രാമപഞ്ചാത്ത്.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഒരു മുന്നറിയിപ്പും കൂടാതെ ഓഫിസില്‍ കയറി സമരം നടത്താമെന്ന സ്ഥിതിയാണുളളത്. ഇത് പഞ്ചായത്ത് ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും കമ്മിറ്റി ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിനായി സര്‍വ്വ കക്ഷി യോഗവും ബോര്‍ഡ് മീറ്റിങും വിഴിച്ചുചേര്‍ക്കണമെന്നും ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ അധ്യക്ഷനായ യോഗം ആവശ്യപ്പെട്ടു. ബി.ശ്രീകുമാര്‍, എസ്. കരുണാകരന്‍, രാജശേഖരന്‍, അനൂപ് സന്തോഷ്‌കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."