അപകടാവസ്ഥയിലായ വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റാന്‍ തുടങ്ങി
പയ്യന്നൂര്‍: എട്ടിക്കുളത്ത് അപകട ഭീഷണി ഉയര്‍ത്തിയിരുന്ന വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റാന്‍ തുടങ്ങി. പുഞ്ചിരിമുക്കിലെ കൂറ്റന്‍ വാട്ടര്‍ടാങ്കാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് പൊളിക്കുന്നത്. പത്തോളം കുടുംബത്തിന് വാട്ടര്‍ ടാങ്ക് ഭീഷണിയായിരുന്നു.
1982ലാണ് വാട്ടര്‍ അതോറിറ്റി ഇവിടെ ടാങ്ക് സ്ഥാപിച്ചത്. എന്നാല്‍ പത്ത് വര്‍ഷത്തിലേറെയായി ടാങ്ക് ഉപയോഗ ശൂന്യമായിരിക്കുകയാണ്. കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടര്‍ന്ന് വീഴാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ ടാങ്ക് പൊളിച്ചുനീക്കാന്‍ ടെന്‍ഡര്‍ എടുത്തയാള്‍ പ്രവര്ത്തിയില്നിന്ന് പിന്മാറുകയായിരുന്നു. പ്രദേശത്തേക്ക് ഇടുങ്ങിയ റോഡായതിനാല്‍ ജെ.സി.ബി പോലുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയില്ല.
ടാങ്ക് പൊളിക്കാന്‍ മനുഷ്യാധ്വാനമല്ലാതെ വേറെ മാര്‍ഗവുമില്ലായിരുന്നു. ഇതിനിടെയാണ് പ്രദേശവാസികള്‍ക്ക് അശ്വാസകരമായി വാട്ടര്‍ ടാങ്ക് പൊളിച്ച് മാറ്റാന്‍ നടപടി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."