മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതിയില്‍ ക്വാ വാറണ്ടോ ഹരജി
കൊച്ചി: സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ക്വാ വാറണ്ടോ ഹരജി സമര്‍പ്പിച്ചതായി സേവ് കേരള ബ്രഗേഡ് സംഘടനാ ഭാരവഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷ നല്‍കിയത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് പൂര്‍ണ ഉത്തരവാദി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണ്. പ്രളയത്തില്‍ വിവിധ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഡാം മാനേജ്‌മെന്റില്‍ വന്ന വീഴ്ചയെപ്പറ്റി സമഗ്രമായ അന്വേഷണവും സിറ്റിങ് ജഡ്ജിയെ കൊണ്ട് ജുഡിഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ തയാറാകണമെന്നും സേവ് കേരള ബ്രഗേഡ് പ്രസിഡന്റ് റസല്‍ ജോയി പറഞ്ഞു. സ്റ്റാന്‍ലി പൗലോസ്, എ.വി സദാനന്ദന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."