സിനിമാ സെറ്റ് തകര്‍ത്ത കേസ്: മൂന്ന് പ്രതികളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കാലടി മണപ്പുറത്ത് മഹാദേവ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച പള്ളിയുടെ മാതൃകയിലുള്ള സിനിമാ സെറ്റ് തകര്‍ത്ത കേസില്‍ മൂന്നു പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം.
എട്ടാം പ്രതി അന്താരാഷ്ട്ര ഹിന്ദു പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി പാലോട് ഹരി, മറ്റ് പ്രതികളായ അനന്തു സന്തോഷ്, കെ.ആര്‍ രാഹുല്‍ എന്നിവരോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്. ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെയാണ് സിനിമാ പ്രവര്‍ത്തകര്‍ സെറ്റിട്ടതെന്നും പ്രതികള്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും പരത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഉപാധികളോടെയാണ് ജാമ്യാപേക്ഷയില്‍ ഉത്തരവു പുറപ്പെടുവിച്ചത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാനും അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കാനും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."