ഭരണഘടന മാനിക്കുന്ന മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണം: സമസ്ത
കോഴിക്കോട്: ശരീഅത്ത് സംരക്ഷണവും ന്യൂനപക്ഷ ക്ഷേമവും ഉറപ്പാക്കുന്നതും ഭരണഘടന മാനിക്കുന്നതുമായ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അതിനു സഹായകമാകും വിധം സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം അഭ്യര്‍ഥിച്ചു.
ഭരണത്തിലേറിയാല്‍ രാജ്യത്ത് ഏക സിവില്‍കോഡ് കൊണ്ടുവരുമെന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടില്‍ പരസ്യമായി കൈക്കടത്തലാണെന്നും ഭരണഘടന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനുവദിച്ച അവകാശലംഘനമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ശരീഅത്ത് വിരോധികളും മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ നിഷേധികളും നിയമനിര്‍മാണസഭകളില്‍ എത്താതിരിക്കാനും ജനാധിപത്യ വിശ്വാസികള്‍ അധികാരത്തിലേറാനും വോട്ടവകാശം നഷ്ടപ്പെടാതെ വിനിയോഗിക്കാന്‍ എല്ലാവരും മുന്നോട്ടുവരണം. അതിനിര്‍ണായകമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ഫാസിസ്റ്റ്-വര്‍ഗീയ ശക്തികളെ അധികാരത്തിലേറ്റുന്നതില്‍ സഹായകമായ നിലപാടുകള്‍ സ്വീകരിക്കരുതെന്നും യോഗം അഭ്യര്‍ഥിച്ചു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.എം മുഹ്‌യിദ്ദീന്‍ മൗലവി ആലുവ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."