കായിക മന്ത്രിയുടെ പ്രഖ്യാപനം ആശയക്കുഴപ്പത്തിനിടയാക്കി
കൊച്ചി: സംസ്ഥാനത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടുമെന്ന കായികമന്ത്രി ഇ.പി ജയരാജന്റെ പ്രഖ്യാപനം ആശയക്കുഴപ്പത്തിനിടയാക്കി.
ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ഇന്നലെ എറണാകുളത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് ശ്രീനാരായണഗുരുവിന്റെ പേരിടണമെന്ന ആവശ്യം ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തിയ ഗ്ലോബല്‍ മിഷന്‍ സെക്രട്ടറി ജനറല്‍ ഡോ.അരവിന്ദനാണ് ഉന്നയിച്ചത്.
ഇതേത്തുടര്‍ന്നാണ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം വരുന്നുണ്ടെന്നും ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതില്‍ ഒരു സ്‌റ്റേഡിയത്തിന് ശ്രീനാരായണ ഗുരുവിന്റെ പേരിടുമെന്നും പറഞ്ഞത്.
എന്നാല്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ സ്റ്റേഡിയത്തിന്റെ പേരുകള്‍ രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടനല്‍കിയത്. തിരുവനന്തപുരം- തോമസ് സെബാസ്റ്റിയന്‍ , കൊല്ലം- ഒളിമ്പ്യന്‍ സുരേഷ്ബാബു, പത്തനംതിട്ട- ബ്ലസന്‍ ജോര്‍ജ് , ആലപ്പുഴ- ഉദയകുമാര്‍, കോട്ടയം- സൂസന്‍ മേബിള്‍ തോമസ്, എറണാകുളം- ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍, ഇടുക്കി- കെ.പി തോമസ്, തൃശൂര്‍- ഐ.എം വിജയന്‍, പാലക്കാട്- കെ.കെ പ്രേമചന്ദ്രന്‍, മലപ്പുറം- പി. മൊയ്തീന്‍കുട്ടി, കോഴിക്കോട്- ഒളിമ്പ്യന്‍ റഹ്മാന്‍, വയനാട്- സി.കെ ഓംകാരനാഥന്‍, കണ്ണൂര്‍- ജിമ്മി ജോര്‍ജ്, കാസര്‍കോട്- എം.ആര്‍.സി കൃഷ്ണന്‍ എന്നിങ്ങനെയാണ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."